കായികം

സംപൂജ്യനായി മടക്കം; നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍ രോഹിത് ശര്‍മയും

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ റണ്‍സ് ചെയ്‌സ് ചെയ്ത് കീഴടക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞു. എന്നാല്‍ അവരുടെ നായകന്‍ രോഹിത് ശര്‍മയ്ക്ക് ബാറ്റിങില്‍ മറവിയിലേക്ക് തള്ളാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ദിനം കൂടിയാണ്. ഫോമില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്ത നായകന്‍ ഇന്നലെ മൂന്ന് പന്ത് മാത്രം നേരിട്ട് സംപൂജ്യനായി മടങ്ങി. ഇതോടെ നാണക്കേടിന്റെ ഒരു ഐപിഎല്‍ റെക്കോര്‍ഡിലേക്കും താരം പേര് ചേര്‍ത്തു. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ മോശം റെക്കോര്‍ഡിലാണ് രോഹിതും ഇടംകണ്ടത്. ഇത് 15ാം തവണയാണ് രോഹിത് ഐപിഎല്ലില്‍ പൂജ്യത്തിന് പുറത്താകുന്നത്. മുംബൈക്കായുള്ള തന്റെ 200ാം മത്സരത്തിലാണ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ പേര് ചേര്‍ക്കേണ്ടി വന്നത് എന്നതും രോഹിതിന് നിരാശയായി. ഐപിഎല്ലില്‍ ആകെ 236 മത്സരങ്ങളാണ് താരം കളിച്ചത്.

കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍, മന്‍ദീപ് സിങ്, ആര്‍സിബിയുടെ ദിനേഷ് കാര്‍ത്തിക് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. മൂവരും 15 തവണയാണ് സംപൂജ്യരായത്. 14 ഡക്കുകളുമായി അമ്പാട്ടി റായുഡു അഞ്ചാം സ്ഥാനത്ത്. പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാര്‍ഥിവ് പട്ടേല്‍, അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് 13 പൂജ്യങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍