കായികം

'പ്രതീക്ഷ നൽകി അവസാനം തല്ലിക്കെടുത്തി'; സൺറൈസേഴ്സ് തോറ്റപ്പോൾ കാവ്യയുടെ മുഖം മാറി; വൈറൽ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അവസാന നിമിഷം വരെ ആവേശം നീണ്ടു നിന്ന സൺറൈസേഴ്സ് ഹൈദരബാദ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിൽ 5 റൺസിന് കൊൽക്കത്ത ഹൈദരാബാദിനെ പരാജയപ്പെടുത്തി. ടീമിന്റെ തോൽവി ​ഗാലറിയിലിരുന്ന സൺറൈസേഴ്‌സ് ഉടമ കാവ്യ മാരന്റെ മുഖത്ത് വ്യക്തമായിരുന്നു. ടീം ജയിച്ചാലും തോറ്റാലും ​​ഗാലറിയിലിരിക്കുന്ന കാവ്യയുടെ മുഖത്ത് വിരിയുന്ന 'വികാരപ്രകടനങ്ങൾ' സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുണ്ട്.

ഇത്തവണയും പതിവ് തെറ്റിച്ചില്ല. ടീമിന്റെ ആഹ്ലാദ നിമിഷങ്ങൾ ആഘോഷിക്കുകയും പരാജയപ്പെട്ടപ്പോൾ വിളറിയ മുഖത്തോടെ ​ഗാലറിയിലിരിക്കുന്ന കാവ്യ മാരന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഈ ചിത്രങ്ങൾ ഉപയോ​ഗിച്ചുള്ള നിരവധി മീമുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

'കാവ്യ മാരന് ആദ്യം പ്രതീക്ഷ നൽകുക പിന്നീട് അത് തല്ലിക്കെടുത്തുക ഇതാണ് ഇപ്പോൾ സൺറൈസേഴ്‌സ് ചെയ്യുന്ന'തെന്ന് കാവ്യയുടെ വിഡിയോ പങ്കുവെച്ച് ഒരാൾ ട്വീറ്റ് ചെയ്‌തു. അതേസമയം 'പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ല എന്നതിന്റെ ഉദ്ദാഹരണമാണ് കാവ്യ' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. കാവ്യയെ പിന്തുണച്ചും നിരവധി ആളുകൾ രം​ഗത്തെത്തി. ടീമിനെ ഇത്തരത്തിൽ പ്രത്സാഹിപ്പിക്കുന്നത് തുടരണമെന്നും ആരാധകർ പറഞ്ഞു. 

172 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് മൂന്നാം ഓവറിൽ മായങ്ക് അ​ഗർവാളിനെ (18 റൺസ്) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമ ( 9 റൺസ്)യും മടങ്ങി. മൂന്നാമനായി ഇംപാക്ട് പ്ലയറായി എത്തിയ രാഹുൽ ത്രിപാഠി കൂറ്റനടികളോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ആന്ദ്രെ റസ്സലിന്റെ ഓവറിൽ ഒരു സിക്സും രണ്ട് ഫോറും അടിച്ച ത്രിപാഠി പിന്നാലെ അതേ ഓവറിൽ തന്നെ ക്യാച്ച് നൽകി മടങ്ങി. ഒരു സിക്സും മൂന്ന് ഫോറും സഹിതം താരം 20 റൺസ് കണ്ടെത്തി. തൊട്ടു പിന്നാലെ ഹാരി ബ്രൂക് സംപൂജ്യനായി മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല