കായികം

'അവര്‍ തോല്‍പ്പിച്ചതല്ല, ഞങ്ങള്‍ തോറ്റതാണ്‌'- നിരാശനായി ബ്രയാന്‍ ലാറ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ അപ്രതീക്ഷിത തോല്‍വിയുടെ നിരാശ മറച്ചു വയ്ക്കാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍ ബ്രയാന്‍ ലാറ. ഹൈദരാബാദ് മത്സരം സ്വയം തോല്‍ക്കുകയായിരുന്നുവെന്ന് ലാറ പറയുന്നു.

30 പന്തില്‍ 38 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദ് അഞ്ച് റണ്‍സിനാണ് അവിശ്വസനീയമാം വിധം പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. 172 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അവരുടെ പോരാട്ടം 166 റണ്‍സില്‍ അവസാനിച്ചു. 

'പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അത് കാര്യങ്ങളെ പിന്നോട്ടടിച്ചു. ക്ലാസന്‍ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്. ടീം അമിതമായി ആശ്രയിക്കുന്നത് അദ്ദേഹത്തിലും സമ്മര്‍ദ്ദമുണ്ടാക്കുന്നു.' 

'മികച്ച ബാറ്റിങ് ട്രാക്കില്‍ ബാറ്റര്‍മാര്‍ ഉത്തരവാദിത്വത്തോടെ കളിക്കണം. എന്നാല്‍ ഞങ്ങളുടെ ഭാഗത്തു നിന്നു അതുണ്ടാകുന്നില്ല. കൂട്ടുകെട്ടുകളുടെ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം. ഒപ്പം മത്സരത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് അവബോധമുണ്ടാകണം. ആക്രമണോത്സുകത നല്ലതാണ്. പക്ഷേ സ്വയം എന്തു ചെയ്യണമെന്ന വ്യക്തതയും അക്കാര്യത്തില്‍ വേണം.' 

'മാര്‍ക്രം- ക്ലാസന്‍ സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നിട്ടും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ജയിക്കാമായിരുന്ന കളിയായിരുന്നു. പക്ഷേ ഞങ്ങള്‍ തോറ്റു. അവര്‍ ഞങ്ങളെ പരാജയപ്പെടുത്തിയതല്ല. ഞങ്ങള്‍ സ്വയം തോല്‍പ്പിക്കുകയാണുണ്ടായത്. പരാജയത്തില്‍ നിന്നു തിരിച്ചു വരാന്‍ ശ്രമിക്കും. ടീമിലേക്ക് കുറച്ചു പോസിറ്റീവായ കാര്യങ്ങള്‍ കുത്തിവെക്കേണ്ടതുണ്ട്'- ലാറ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു