കായികം

മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിക്ക്; വനിതകളില്‍ ഷെല്ലി ആന്‍ ഫ്രേസന്‍; അര്‍ജന്റീനയ്ക്കും അവാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ലോകത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം അര്‍ജന്റീന നായകനും സൂപ്പര്‍ താരവുമായി ലയണല്‍ മെസിക്ക്. ഇതു രണ്ടാം തവണയാണ് മെസി പുരസ്‌കാരം സ്വന്തമാക്കുന്നത്. 2022ലെ ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് വീഴ്ത്തി കിരീടം നേടിയ അര്‍ജന്റീന ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 

മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് ജമൈക്കന്‍ സ്പ്രിന്റ് റാണി ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനാണ്. മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്ന താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ പുതിയ ടെന്നീസ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കാരസ് നേടി. തിരിച്ചടികളെ കീഴടക്കി കളത്തിലേക്ക് തിരിച്ചെത്തിയ താരത്തിനുള്ള കംബാക്ക് പുര്‌സകാരം ഡെന്‍മാര്‍ക് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സന്‍ നേടി. 

കിലിയന്‍ എംബാപ്പെ, റാഫേല്‍ നദാല്‍, സ്റ്റീഫന്‍ കേരി, മോണ്ടോ ഡുപ്ലാന്റിസ്, മാക്‌സ് വെര്‍സ്റ്റപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ പുരസ്‌കാര നേട്ടം. അര്‍ജന്റീനയ്ക്ക് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടം സമ്മാനിച്ച നിര്‍ണായക മികവാണ് പുരസ്‌കാര നേട്ടത്തിന് ആധാരം. 

2020ലും മെസി ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. അന്ന് ഫോര്‍മുല വണ്‍ താരം ലൂയീസ് ഹാമില്‍ട്ടനുമൊത്ത് പുരസ്‌കാരം പങ്കിടുകയായിരുന്നു. ഈ പുരസ്‌കാരം രണ്ട് തവണ നേടുന്ന ലോകത്തിലെ ആദ്യ താരമായും ഇതോടെ മെസി മാറി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക