കായികം

പേരും ചിത്രവും വച്ച് അനുമതിയില്ലാതെ പരസ്യം; മുംബൈ പൊലീസില്‍ പരാതിയുമായി സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അനുമതിയില്ലാതെ തന്റെ പേരും ഫോട്ടോയും ശബ്ദവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇത് സംബന്ധിച്ച് മുംബൈ ക്രൈംബ്രാഞ്ചിന് സച്ചിന്‍ പരാതി നല്‍കി. തുടര്‍ന്ന് അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 പ്രകാരം കേസ് എടുത്ത് മുംബൈ പൊലീസിന്റ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്തുണക്കുന്നു എന്ന തരത്തില്‍ ചില മരുന്ന് കമ്പനികളുടെ പരസ്യങ്ങള്‍ അടുത്തിടെയായി ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സച്ചിന്‍ നിയമനടപടി സ്വീകരിച്ചത്. സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉത്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്ന സച്ചിന്‍ ഹെല്‍ത്ത് ഡോട്ട് ഇന്‍ എന്ന സൈറ്റും കണ്ടെത്തിയിരുന്നു. 

തന്റെ പേരോ ഫോട്ടോയോ ഉപയോഗിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക് ഒരിക്കലും അനുമതി നല്‍കിയിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഇത് തന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തിയ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചതെന്ന് സച്ചിന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്