കായികം

വീണ്ടും 'ഡക്ക്'; ജോസ് ബട്ലർക്ക് നാണക്കേടിന്റെ റെക്കോർഡ്  

സമകാലിക മലയാളം ഡെസ്ക്

ധർമ്മശാല: വെള്ളിയാഴ്‌ച പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ റൺസെടുക്കാതെ പുറത്തായതോടെ രാജസ്ഥാൻ താരം ജോസ് ബട്ലർ മോശം റെക്കോർഡ് പട്ടികയിൽ. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി ജോസ് ബട്ലർ. മത്സരത്തിൽ നാലമത്തെ ബോളിൽ ബട്‌ലർ റൺസൊന്നും എടുക്കാതെ ഔട്ടായി. ഇതോടെ ഈ സീസണിൽ അഞ്ചാം തവണയാണ് ബട്ലർ റൺസ് ഒന്നും എടുക്കാതെ പുറത്താകുന്നത്.

ഹെര്‍ഷലെ ഗിബ്സ്(2009), മിഥുന്‍ മന്‍ഹാസ്(2011), മനീഷ് പാണ്ഡെ(2012), ശിഖര്‍ ധവാന്‍(2020), ഓയിന്‍ മോര്‍ഗന്‍(2021), നിക്കോളാസ് പുരാന്‍(2021) എന്നിവരെയാണ് ബ്ടലര്‍ പിന്തള്ളിയത്. ഇവര്‍ സീസണില്‍ നാല് വട്ടം ഡക്കായിട്ടുണ്ട്. ഈ സീസണില്‍ ആര്‍സിബിക്കെതിരെ നടന്ന ഇരു മത്സരങ്ങളിലും ബട്ലര്‍ പൂജ്യത്തിലാണ് പുറത്തായത്. അതേസമയം ഈ സീസണിലെ 14 മത്സരങ്ങളില്‍ നിന്നും  392 റണ്‍സ് ജോസ് ബട്ലര്‍ നേടി.

പഞ്ചാബ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യവുമായാണ് രാജസ്ഥാൻ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. തുടക്കത്തിൽ തന്നെ ബട്ലറിനെ നഷ്ടപ്പെടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ അർധസെഞ്ചറിയാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു. 36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസാണ് ജയ്സ്വാൾ നേടിയത്. 

46 റൺസ് അടിച്ച് ഷിമ്രോൺ ഹെറ്റ്മെയറും രാജസ്ഥാന്റെ വിജയത്തിന് ശക്തിപകർന്നു. റയാൻ പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. വിജയത്തിലേക്ക് ഒൻപതു റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മൂന്നു പന്തിൽ രണ്ട് റൺസ് എടുത്ത് പുറത്തായ സഞ്ജു നിരാശപ്പെടുത്തി. 

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൂക്കി വിളി, നാണംകെട്ട തോല്‍വി; അവസാന ഹോം പോര് എംബാപ്പെയ്ക്ക് കയ്‌പ്പേറിയ അനുഭവം! (വീഡിയോ)

വരി നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമം, ചോദ്യം ചെയ്തയാളെ അടിച്ച് എംഎല്‍എ, തിരിച്ചടിച്ച് യുവാവ്, സംഘര്‍ഷം ( വീഡിയോ)