കായികം

'18.3 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍...!'; രാജസ്ഥാന് പ്ലേ ഓഫിലെത്താൻ വിയർക്കേണ്ടി വരും, സാധ്യതകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ധർമ്മശാല: പഞ്ചാബിനെ മറികടന്നെങ്കിലും രാജസ്ഥാൻ റോയൽസിന് ഐപിഎല്ലിൽ പ്ലേ ഓഫിലെത്താൻ കുറച്ച് വിയർക്കേണ്ടി വരും. അടുത്ത മത്സരത്തിൽ മുംബൈ, ബാം​ഗ്ലൂർ ടീമുകൾ തോൽക്കുകയും ബാം​ഗ്ലൂരിന്റെ തോൽവി വൻ മാർജിനിൽ ആവുകയും ചെയ്‌താൽ മാത്രമേ സഞ്ജുവിനും കൂട്ടർക്കും പ്ലേ ഓഫിലെത്താൻ സാധിക്കു. 

നാല് വിക്കറ്റിന് പഞ്ചാബിനെ തോൽപ്പിച്ചെങ്കിലും പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം 18.3 ഓവറിൽ രാജസ്ഥാന് കഴിയാതെ പോയത് തിരിച്ചടിയായി. പഞ്ചാബ് അഞ്ച് വിക്കറ്റിന് 187 റൺസും. രാജസ്ഥാൻ 19.4 ഓവറിൽ 6 വിക്കറ്റിന് 189 റൺസും എടുത്തു. ഇനി അവസാന മത്സരത്തിൽ ആർസിബി കുറഞ്ഞത് ആറു റൺസിനെങ്കിലും തോറ്റാൽ രാജസ്ഥാന് മുന്നിൽ കയറാം.  മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനവും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിർണായകമാകും. 

പഞ്ചാബ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യവുമായാണ് രാജസ്ഥാൻ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ബട്ലറിനെ നഷ്ടപ്പെടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ അർധസെഞ്ചറിയാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു.36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസാണ് ജയ്സ്വാൾ നേടിയത്. 

46 റൺസ് അടിച്ച് ഷിമ്രോൺ ഹെറ്റ്മെയറും രാജസ്ഥാന്റെ വിജയത്തിന് ശക്തിപകർന്നു. റയാൻ പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. വിജയത്തിലേക്ക് ഒൻപതു റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മൂന്നു പന്തിൽ രണ്ട് റൺസ് എടുത്ത് പുറത്തായ സഞ്ജു നിരാശപ്പെടുത്തി. 

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'