കായികം

മുംബൈക്ക് ടോസ്, സണ്‍റൈസേഴ്‌സിന് ബാറ്റിങ്ങ്; ഉമ്രാന്‍ മാലിക് ടീമില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്ങ്. നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്  നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈയ്ക്ക് വിജയം അനിവാര്യമാണ്. 

ഇന്നത്തെ മത്സരം വിജയിക്കുകയും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്താല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതയേറും. അതേസമയം ബാംഗ്ലൂരും വിജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. 

മുംബൈ ഇന്ത്യന്‍സ് നിലവില്‍ പോയിന്റ് നിലയില്‍ ആറാം സ്ഥാനത്താണ്. ഏഴു ജയവും ആറു തോല്‍വിയും അടക്കം 14 പോയിന്റാണ് മുംബൈക്കുള്ളത്. സണ്‍റൈസേഴ്‌സിന് നാലു ജയവും ഒമ്പതു തോല്‍വിയും സഹിതം എട്ടു പോയിന്റ് മാത്രമാണുള്ളത്. 

മുംബൈ നിരയില്‍ കുമാര്‍ കാര്‍ത്തികേയ അന്തിമ ഇലവനില്‍ ഇടംപിടിച്ചു. ഹൃത്വിക് ഷോകീന്‍ പുറത്തായി. സണ്‍റേസേഴ്‌സ് നിരയില്‍ വിവ്രാന്ത് ശര്‍മ്മ, ഉമ്രാന്‍ മാലിക് എന്നിവരും അന്തിമ ഇലവനില്‍ ഇടംനേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍