കായികം

സ്ഥാനം നിലനിര്‍ത്തി ഹെയ്‌സല്‍വുഡ് ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയയുടെ 15 അംഗ ടീം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയയുടെ 15 അംഗ ടീമിനെ സ്ഥിരീകരിച്ചു. നേരത്തെ 17 അംഗ ടീമിനെയായിരുന്നു ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐസിസി ചട്ടങ്ങളനുസരിച്ച് 15 അംഗ ടീമിനെ തിരഞ്ഞെടുക്കാനാണ് അനുമതി. ഇതോടെ രണ്ട് താരങ്ങളെ ഒഴിവാക്കിയാണ് ഓസീസ് ടീം പ്രഖ്യാപിച്ചത്. 

ഐപിഎല്‍ പോരാട്ടത്തിനിടെ പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 17 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ബാറ്റര്‍ മാത്യു റെന്‍ഷോ എന്നിവരെയാണ് ഒഴിവാക്കിയത്. 

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് സ്‌പെഷലിസ്റ്റ് പേസര്‍മാര്‍. നാലാമനായാണ് ഹെയ്‌സല്‍വുഡിനെ ഉള്‍പ്പെടുത്തിയത്. 

ഇന്ത്യ നേരത്തെ തന്നെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ ഈ 15 അംഗ പട്ടികയിലുണ്ടാകില്ല. ടീമില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ സ്റ്റാന്‍ഡ് ബൈ ടീമില്‍ നിന്നു താരങ്ങളെ കളിപ്പിക്കാന്‍ ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അനുമതി ആവശ്യമുണ്ട്. ജൂൺ ഏഴ് മുതൽ 11 വരെ ഇം​ഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ പോരാട്ടം.

ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, നതാന്‍ ലിയോണ്‍, ടോഡ്ഡ് മര്‍ഫി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, കെഎസ് ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്, ഇഷാന്‍ കിഷന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി