കായികം

കൊട്ടിക്കലാശം മുറുകി; ചെന്നൈക്ക് മുന്നിൽ 215 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ​ഗുജറാത്ത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിൻറെ ഫൈനൽ മത്സരത്തിൽ ചെന്നൈക്ക് മുന്നിൽ 215 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ​ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് അടിച്ചെടുത്തു. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ​ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

ഫൈനലിൽ മികച്ച തുടക്കമാണ് ടൈറ്റൻസിനായി ഓപ്പണിംഗ് വിക്കറ്റിൽ ശുഭ്‌മാൻ ഗില്ലും വൃദ്ധിമാൻ സാഹയും നൽകിയത്. തുഷാർ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ ശുഭ്‌മാൻ ഗിൽ നൽകിയ അനായാസ ക്യാച്ച് ദീപക് ചാഹർ വിട്ടുകളഞ്ഞത് ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി. എന്നാൽ ഏഴാം ഓവറിൽ ​ഗിൽ ധോനിയുടെ കിടിലൻ സ്റ്റംപിങ്ങിൽ കുടുങ്ങി. രവീന്ദ്ര ജഡേജ എറിഞ്ഞ ബോൾ ​ഗിൽ തകർത്തടിക്കാൻ ശ്രമിച്ചപ്പോൾ അതിവേഗ സ്റ്റംപിംഗുമായി അമ്പരപ്പിക്കുകയായിരുന്നു ധോനി. 20 ബോളിൽ നിന്ന് 39 റൺസാണ് ​ഗില്ലിന്റെ സമ്പാദ്യം. 

​ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ സായ് സുദർശൻ മികച്ച കളി പുറത്തെടുത്തു. എന്നാൽ, 14-ാം ഓവറിൽ 54 റൺസ് എടുത്തുനിൽക്കെ വൃദ്ധിമാൻ സാഹ ദീപക് ചഹറിന് മുന്നിൽ കീഴടങ്ങി. തകർത്തുകളിച്ച സായ് 47 പന്തിൽ എട്ട് ബൗണ്ടറിയും ആറ്  സിക്സും സഹിതം 96 റൺ‍സ് നേടി. നായകൻ ഹർദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

'ജൂനിയര്‍ നടിമാരെ മടിയിലേക്കു വലിച്ചിടും, ടോപ്‌ലെസ് ആയവരെ ചുംബിക്കും': 'ഗോഡ്ഫാദര്‍' സംവിധായകനെതിരെ ഗുരുതര ആരോപണം