കായികം

ബെയര്‍സ്‌റ്റോയ്ക്കും സ്‌റ്റോക്‌സിനും അര്‍ധ സെഞ്ച്വറി; ഇംഗ്ലണ്ടിന്റെ കണ്ണ് കൂറ്റന്‍ സ്‌കോറില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ മികച്ച ബാറ്റിങുമായി ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ നാല് ബാറ്റര്‍മാരും തിളങ്ങി എന്നതാണ് ഇംഗ്ലണ്ട് ബാറ്റിങിലെ സവിശേഷത. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷയുടെ നേരിയ വഴിയും അടഞ്ഞിരുന്നു. 

നിലവില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന ശക്തമായ നിലയില്‍. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ അര്‍ധ സെഞ്ച്വറിയുമായി മടങ്ങി. താരം 59 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ബാറ്റിങ്. സഹ ഓപ്പണര്‍ ഡേവിഡ് മാലന്‍ 31 റണ്‍സെടുത്തും പുറത്തായി. 

67 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 80 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സും 37 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ് എന്നിവർക്കാണ് വിക്കറ്റുകൾ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ