കായികം

നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് ടോസ്; ബാറ്റിങ്ങ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിനെ അതേപടി നിലനിർത്തി. നെതർലൻഡ്സും കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്തിയിട്ടുണ്ട്. 

ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമിയില്‍ ഇടംനേടിയിരുന്നു. മികച്ച ഫോമിലുള്ള മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ 50-ാം സെഞ്ച്വറി കാത്തിരിക്കുകയാണ് ആരാധകര്‍.

49 സെഞ്ച്വറിയുമായി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലിയുള്ളത്. 2013 ല്‍ ബംഗലൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയക്കെതിരെ നായകന്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി നേടിയത്.  

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്‌സ് അട്ടിമറി വിജയം നേടിയിരുന്നു. സെമിയില്‍ ഇടംനേടാതെ പുറത്തായെങ്കിലും, അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ മികച്ച പോരാട്ടം നടത്തി തിരിച്ചുപോകാനാകും നെതര്‍ലന്‍ഡ്‌സ് ശ്രമിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍