കായികം

'കോഹ്‌ലിയോ ബാബറോ അല്ല, ക്രിക്കറ്റില്‍ രോഹിത് വ്യത്യസ്തന്‍'; ഹിറ്റ്മാനെ പുകഴ്ത്തി വസീം അക്രം

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ നെതര്‍ലെന്‍ഡ്‌സിനെതിരെയുള്ള മത്സരത്തിലും വിജയിച്ച് ഇന്ത്യ അപരാജിത കുതിപ്പ് തുടരുകയാണ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ ഒമ്പതാം ജയവും നേടി ഇന്ത്യന്‍ ടീം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ 54 പന്തില്‍ 61 റണ്‍സാണ് നായകന്‍ രോഹിത് ശര്‍മ സ്കോര്‍ ചെയ്തത്. ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി. 

ഇപ്പോള്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനെ പുകഴ്ത്തി  രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ പേസര്‍ വസീം അക്രം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിതിനെ പോലെ മറ്റൊരു താരമില്ല. നമുക്ക് വിരാട് കോഹ്‌ലി, ജോ റൂട്ട്,  കെയ്ന്‍ വില്ല്യംസണ്‍, ബാബര്‍ അസം എല്ലാവരെകുറിച്ചും  സംസാരിക്കാം. എന്നാല്‍ രോഹിത് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്നും അക്രം പറഞ്ഞു. എതിരാളി ആരാണെങ്കിലും ബൗളിങ് ആക്രമണം എങ്ങനെ ആണെങ്കിലും രോഹിത് അനായാസം ബാറ്റ് ചെയ്യുന്നതായും വസിം അക്രം പറഞ്ഞു. 

ഇന്നലെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ ഏകദിന ലോകകപ്പില്‍ രോഹിത് മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടു. ഒരു ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന നായകനെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെത്തിയത്. 2019 ലോകകപ്പില്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ നേടിയ 23 സിക്‌സ് എന്ന റെക്കോര്‍ഡാണ് താരം തകര്‍ത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി