കായികം

'അന്നത്തെ ആ കുട്ടി, 'വിരാട്' എന്ന കളിക്കാരനായി'; കോഹ്‌ലിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ സച്ചിന്റെ പ്രതികരണം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 50-ാം ഏകദിന സെഞ്ചുറി നേടിയ കോഹ് ലി സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ പോരാട്ടത്തിനിടെയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

ഈ മാസം ആദ്യം കൊല്‍ക്കത്തയിലെ ഈഡന്‍  ഗാര്‍ഡന്‍സില്‍  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ  റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. 

കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസനെതിരെ സ്‌ക്വയര്‍ ലെഗില്‍ ഡബിള്‍ നേടിയതോടെയാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്. 100 റണ്‍സ് കടന്ന് പുതിയ റെക്കോര്‍ഡ് നേടിയ ശേഷം, ഗാലറിയില്‍ ഇരുന്ന സച്ചിനെ കോഹ്ലി വണങ്ങി. ഈ നേട്ടം കൈവരിച്ചതിന് കോഹ്ലിയുടെ റിയാക്ഷന്‍ സച്ചിന്‍ സ്വീകരിച്ചു. 44 ഓവറില്‍ കോഹ്ലിയുടെ ഇന്നിങ്സ് അവസാനിച്ചു. 113 പന്തില്‍ 117 റണ്‍സാണ് താരം നേടിയത്.

ഇപ്പോള്‍ കോഹ്‌ലിയുടെ നേട്ടത്തെ പ്രശംസിച്ച് സച്ചിന്‍ എക്‌സില്‍ കുറിപ്പിട്ടു. 'ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ഞാന്‍ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, എന്റെ കാലില്‍ തൊട്ടു വണങ്ങിയതിന് സഹതാരങ്ങള്‍ നിങ്ങളെ കളിയാക്കി. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാല്‍ താമസിയാതെ, കഴിവും അഭിനിവേശവും കൊണ്ട് നിങ്ങള്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അന്നത്തെ ആ കുട്ടി 'വിരാട്' എന്ന കളിക്കാരനായി വളര്‍ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരന്‍ എന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ പരം സന്തോഷമില്ല . അതും ലോകകപ്പ് സെമി ഫൈനല്‍ പോലുള്ള വലിയ വേദിയില്‍, എന്റെ ഹോം ഗ്രൗണ്ടില്‍ തന്നെ, സച്ചില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല