കായികം

കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യ ഇന്നിങ്‌സ് കെട്ടി ഉയര്‍ത്തുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ വിരാട് കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി. 55 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി 50ല്‍ എത്തിയത്. 

നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയില്‍. കോഹ്‌ലി 51 റണ്‍സുമായും രാഹുല്‍ 34 റണ്‍സുമായും ക്രീസില്‍. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടും അര്‍ധ സെഞ്ച്വറി പിന്നിട്ടു. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്. നിലവില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 82നു മൂന്ന് എന്ന നിലയില്‍. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന്‍ മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പുറത്തായി. നിലവില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍

31 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.  

തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ശ്രേയസിനെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചത്. താരം മൂന്ന് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലസിനു പിടിനല്‍കിയാണ് ശ്രേയസിന്റെ മടക്കം. 

നേരത്തെ സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ ഗില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. 

ഏഴ് പന്തില്‍ നാല് റണ്‍സുമായി ഗില്‍ മടങ്ങി. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ചെകുത്താന്റെ അടുക്കളയില്‍ പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു

പ്രണയം നിരസിച്ചു, ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു, ജോണി സാഗരിഗ അറസ്റ്റില്‍