കായികം

തിരക്കല്ലേ, മറന്നുപോയിട്ടുണ്ടാവും; ഫൈനല്‍ കാണാന്‍ ആരും ക്ഷണിച്ചില്ല: കപില്‍ ദേവ്‌

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ മത്സരവേദിയിലേക്ക് തന്നെയാരും ക്ഷണിച്ചില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുത്ത 1983ലെ ടീം മൊത്തം അവിടെ ഉണ്ടാവണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും കപില്‍ദേവ് പറഞ്ഞു. കളി കാണാന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെ സ്റ്റേഡിയത്തിലെത്തിയിരുന്നു. 

'എന്നെ ക്ഷണിച്ചിട്ടില്ല. അവര്‍ എന്നെ വിളിച്ചില്ല, അതിനാല്‍ ഞാന്‍ പോയില്ല. 83 ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ഇതൊരു വലിയ സംഭവമായതിനാലും ആളുകള്‍ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോള്‍ പലതും അവര്‍ മറന്നുപോകും.' - കപില്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റുമാരെയും ഭാരവാഹികളെയും
ക്ഷണിക്കുന്നത് ഒരു പതിവുരീതിയാണ്. ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, എന്നിങ്ങനെ ഒരു താരനിരയും ഫൈനല്‍ ഗ്രൗണ്ടിലെത്തിയിരുന്നു. 

1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയത് കപിലിന്റെ നേതൃത്വത്തിലായിരുന്നു. ലോര്‍ഡ്സില്‍ നടന്ന ലോകകപ്പ് ഫൈനലില്‍  വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്