കായികം

'കമ്മിന്‍സ് സ്വയം മാറി, ടീമിനെ അടിമുടി മാറ്റി' 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓസ്‌ട്രേലിയ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ആരോണ്‍ ഫിഞ്ച് പെട്ടെന്ന് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഫിഞ്ചിന്റെ അപ്രതീക്ഷിത തീരുമാനത്തിനു പിന്നാലെയാണ് പാറ്റ് കമ്മിന്‍സിനെ തേടി ഓസീസ് നായക സ്ഥാനം എത്തിയത്. 

ഇന്ത്യക്കെതിരായ പരമ്പര നഷ്ടവും പിന്നാലെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും ചെയ്തതോടെ കമ്മിന്‍സിനു നേരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഫൈനലില്‍ ടീം കിരീടം ഉയര്‍ത്തി നില്‍ക്കുമ്പോള്‍ മുന്‍ താരങ്ങളടക്കമുള്ളവര്‍ അതിന്റെ ക്രെഡിറ്റ് നല്‍കുന്നതും കമ്മിന്‍സിനാണ്. 

ഫൈനലില്‍ കമ്മിന്‍സ് ആവിഷ്‌കരിച്ച പദ്ധതികള്‍ മുഴുവന്‍ കൃത്യമായി ഗ്രൗണ്ടില്‍ നടപ്പായെന്നു മുന്‍ ഓസീസ് താരവും രണ്ട് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയുമായി ഷെയ്ന്‍ വാട്‌സന്‍ ചൂണ്ടിക്കാട്ടുന്നു. നായകനെന്ന നിലയില്‍ ധാരാളം പരിമിതി ഉള്ള ആളാണ്. എന്നിട്ടും ഫൈനലില്‍ സുപ്രധാന തീരുമാനങ്ങള്‍ കമ്മിന്‍സ് എടുത്തു. 

ആദ്യ രണ്ട് കളികളും തോറ്റിട്ടും ടീം ഉയിര്‍ത്തെഴുന്നേറ്റതില്‍ കമ്മിന്‍സിനു നിര്‍ണായക പങ്കുണ്ട്. ടീമിനെ ഉത്തേജിപ്പിക്കുന്നതില്‍ കമ്മിന്‍സ് വിജയിച്ചു. രണ്ടാം മത്സരവും തോറ്റതിനു ശേഷം കമ്മിന്‍സില്‍ വന്ന മാറ്റം ടീമിന്റെ മൊത്തം മാറ്റമായി മാറിയെന്നും വാട്‌സന്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍