കായികം

കാര്യവട്ടത്ത് ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 236 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 44 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ  പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയിയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

236 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി സ്റ്റീവ് സ്മിത്ത് - മാത്യു ഷോട്ട് ഓപ്പണിങ് സഖ്യത്തിന്റേത് മികച്ച തുടക്കമായിരുന്നു. 10 പന്തില്‍ 19 റണ്‍സെടുത്ത ഷോട്ട് പുറത്തായതിന് പിന്നാലെ എത്തിയവര്‍ നില ഉറപ്പിക്കാതെ മടങ്ങി. ജോഷ് ഇംഗ്ലിസിനെയും (2), ഗ്ലെന്‍ മാക്‌സ് വെല്‍  (12) സ്മിത്ത് (19) എന്നിവര്‍ പെട്ടെന്ന തന്നെ മടങ്ങി. ഓസീസ് നാലിന് 58 എന്ന നിലയിലേക്ക് വീണു.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്നിസ് - ടിം ഡേവിഡ് സഖ്യം ഇന്ത്യയ്ക്ക് പരാജയ ഭീതിയുണ്ടാക്കി. 7.2 ഓവറില്‍ 58 റണ്‍സുണ്ടായിരുന്ന സ്‌കോര്‍ ഇരുവരും ചേര്‍ന്ന് 13.2 ഓവറില്‍ 139-ല്‍ എത്തിച്ചു. എന്നാല്‍ 14-ാം ഓവറിലെ നാലാം പന്തില്‍ ഡേവിഡിനെ വീഴ്ത്തി ബിഷ്ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ 25 പന്തില്‍ നിന്ന് നാല് സിക്സും രണ്ട് ഫോറുമടക്കം 45 റണ്‍സെടുത്ത സ്റ്റോയ്നിസിനും മടങ്ങി  81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 15 ഓവറില്‍ 148 ന് ആറ് എന്ന നിലയിലായിരുന്ന ഓസീസിന് വിജയം അകലെ ആയിരുന്നു. 149 ന് ഏഴ്, 152 ന് എട്ട്, 155 ന് ഒമ്പത് എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് സ്‌കോര്‍ ചെയ്തു. യശസ്വി ജയ്സ്വാളിന്റെയും ഋതുരാജ് ഗെയ്ക്വാദിന്റെയും ഇഷാന്‍ കിഷന്റെയും അര്‍ധസെഞ്ച്വറി ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍