കായികം

യുവനിര ഫോമില്‍, പരമ്പര നേടാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. ഗുവാഹത്തിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. മത്സരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. 

ആദ്യ രണ്ട് മത്സരങ്ങളിലും 200നു മുകളില്‍ സ്‌കോര്‍ ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിങ് നിര മിന്നും ഫോമില്‍. 

ഓസ്‌ട്രേലിയക്ക് ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ട്രാവിസ് ഹെഡ്ഡ് ഓസീസ് നിരയിലേക്ക് തിരിച്ചെത്തും. ബാറ്റിങ് നിര ഫോമിലാണെങ്കിലും ബൗളിങ് നിരയ്ക്ക വേണ്ടത്ര ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാത്തതാണ് അവരെ കുഴയ്ക്കുന്നത്. 

നായകനെന്ന നിലയില്‍ ആദ്യ കിരീട നേട്ടമെന്ന അപൂര്‍വ അവസരത്തിനു മുന്നിലാണ് സൂര്യകുമാര്‍ യാദവ്. ഫിനിഷറെന്ന നിലയില്‍ റിങ്കു സിങ് വെട്ടിത്തിളങ്ങുന്നതു ടി20 ലോകകപ്പ് അടുത്തു നടക്കാനിരിക്കെ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍