കായികം

ഒറ്റ ഇന്നിങ്‌സ്; മാക്‌സ്‌വെല്‍ അടിച്ച് വീഴ്ത്തിയ റെക്കോര്‍ഡുകള്‍ ഇതാ 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഇന്ത്യക്കെതിരെ മൂന്നാം ടി20യിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഒരുപിടി റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് മാക്‌സ്‌വെല്‍. 48 പന്തില്‍ സെഞ്ച്വറിയോെ പുറത്താവാതെ 104 റണ്‍സാണ് മാക്സി നേടിയത്. സ്‌കോര്‍ പിന്‍തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും മാക്‌സ്‌വെല്‍ സ്വന്തമാക്കി.

ടി20 യില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ മാക്‌സ്‌വെല്‍ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇന്നലെ നേടിയത്. രണ്ട് സെഞ്ച്വറികള്‍ നേടിയ ബാബര്‍ അസം, മുഹമ്മദ് വസീം എന്നിവരെയാണ് മാക്‌സ്‌വെല്‍ പിന്നിലാക്കിയത്.  ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പം റെക്കോര്‍ഡും മാക്സ്‌വെല്‍ പങ്കിട്ടു.  

നിലവില്‍ രോഹിത്തിനും  മാക്സ്‌വെല്ലിനും നാല് സെഞ്ച്വറികള്‍ വീതമുണ്ട്. മൂന്ന് സെഞ്ച്വറികള്‍ വീതമുള്ള ബാബര്‍ അസം, സബാവൂന്‍ ഡാവിസി (ചെക് റിപ്പബ്ലിക്ക്), കോളിന്‍ മണ്‍റോ (ന്യൂസിലന്‍ഡ്), സൂര്യകുമാര്‍ യാദവ് എന്നിവരാണ് രോഹിത്തിന് പിറകില്‍. 

ഓസീസ് കുപ്പായത്തില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും  മാക്സ്വെല്‍ ഇടം നേടി. ആരോണ്‍ ഫിഞ്ച്, ജോഷ് ഇന്‍ഗ്ലിസ് എന്നി താരങ്ങള്‍ക്കൊബ്ബമാണ് മാക്‌സ്‌വെല്‍ എത്തിയത്. മൂവരും 47 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഗ്ലെന്‍ മാക്സ്‌വെല്‍ തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 49 പന്തിലും 50 പന്തിലും താരം  സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു