കായികം

രോഹിതിന്റെ ടി20 ഭാവി? ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഉടൻ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന്റെ സൂചനകള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. ലോകകപ്പ് പോരാട്ടം നടക്കാനിരിക്കെ ആ സമയം ആകുമ്പോഴേക്കും ടീമിലെ താരങ്ങളെ സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാകണമെന്ന നിലപാടും ഇന്ത്യന്‍ ടീം അധികൃതര്‍ക്കുണ്ട്. 

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിട്ടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ ഉടനെ പ്രഖ്യാപിക്കാനിരിക്കെ ശ്രദ്ധേയ മാറ്റങ്ങള്‍ എന്തായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. 

ഡിസംബര്‍ ആറ് മുതലാണ് പര്യടനത്തിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. മൂന്ന് വീതം ഏകദിനം, ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് പോരാട്ടവുമാണ് ഇന്ത്യ കളിക്കുന്നത്. 

ടി20യില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് സമീപ കാലത്ത് ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. അടുത്ത വര്‍ഷം ലോകകപ്പ് നടക്കാനിരിക്കെ ഹര്‍ദികിനെ ക്യാപ്റ്റനാക്കി നിലനിര്‍ത്തും. എന്നാല്‍ നിലവില്‍ താരം പരിക്കിന്റെ പിടിയിലാണ്. 

അതേസമയം രോഹിത് ടി20യിൽ തുടരാൻ ആ​ഗ്രഹിച്ചാൽ അതു സെലക്ടർമാരെ സന്തോഷിപ്പിക്കും. കാരണം ഇന്ത്യൻ ടീം അധികൃതർ രോഹിത് ടി20യിൽ തുടരണമെന്നും ലോകകപ്പിൽ ഇന്ത്യയെ നയിക്കണമെന്നും ആ​ഗ്രഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. താരം മോശമല്ലാതെ ടീമിനെ നയിക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ ഒരുപക്ഷേ സൂര്യകുമാര്‍ യാദവ് നയിച്ചേക്കാം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്