കായികം

ത്രില്ലറില്‍ പൊരുതി വീണു; വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് വെങ്കലം

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു വെങ്കല മെഡല്‍ കൂടി. വനിതാ ടേബിള്‍ ടെന്നീസ് ഡബിള്‍സിലാണ് ഇന്ത്യയുടെ നേട്ടം. 

ഇന്ത്യയുടെ സുതീര്‍ഥ മുഖര്‍ജി- അയ്ഹിക മുഖര്‍ജി സഖ്യം സെമിയില്‍ പൊരുതി വീണതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ ചാ സുയോങ്- പാക് സുഗ്‌യോങ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ വീഴ്ത്തിയത്. 

ഏഴ് ഗെയിമുകള്‍ കണ്ട ത്രില്ലര്‍ പോരായിരുന്നു സെമിയില്‍ കണ്ടത്. അവസാന ഗെയിമില്‍ പക്ഷേ ഇന്ത്യന്‍ സഖ്യത്തിനു കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതെ വന്നത് നിര്‍ണായകമായി. ഏഴാം പോര് 2-11നു വിജിയിച്ചാണ് കൊറിയന്‍ സഖ്യം ഫൈനലിലേക്ക് മുന്നേറിയത്. 

13 സ്വര്‍ണം, 21 വെള്ളി, 22 വെങ്കലം മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്. ആകെ 56 മെഡലുകള്‍ ഇതുവരെ ഇന്ത്യ ഹാങ്ചൗവില്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്