കായികം

അപ്രതീക്ഷിതം! പ്രതിരോധത്തിലെ കരുത്തന്‍ ജെറോം ബോട്ടെങ് വീണ്ടും ബയേണ്‍ മ്യൂണിക്കില്‍

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ഇതിഹാസവും വെറ്ററന്‍ താരവുമായ ജെറോം ബോട്ടെങ് വീണ്ടും ബയേണ്‍ മ്യൂണിക്കില്‍! താരത്തെ ബയേണ്‍ വീണ്ടും ടീലെത്തിച്ചതായി ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. കുറഞ്ഞ കാലത്തേക്കുള്ള കരാറിലാണ് നിലവില്‍ ഫ്രീ ഏജന്റായ താരം എത്തുന്നത്. താരം ടീമിനൊപ്പം പരിശീലനവും തുടങ്ങി.

കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ലീഗ് വണില്‍ ലിയോണിന്റെ താരമായിരുന്നു ബോട്ടെങ്. രണ്ട് സീസണ്‍ കളിച്ച ശേഷം താരം ടീം വിട്ടു. പിന്നീട് മറ്റൊരു ടീമിലേക്കും ബോട്ടെങ് എത്തിയില്ല. പിന്നാലെയാണ് ബാവേറിയന്‍ സംഘത്തിലേക്കുള്ള 35കാരന്റെ അപ്രതീക്ഷിത വരവ്. 

നിലവില്‍ മത്യാസ് ഡി ലിറ്റ്, ഉപമക്കാനോ, മിന്‍ ജെ കിം എന്നിവരടങ്ങുന്നതാണ് ബയേണ്‍ പ്രതിരോധം. ഡി ലിറ്റ്, കിം എന്നിവര്‍ പരിക്കിന്റെ വേവലതികളിലാണ്. ഉപമക്കാനോയും പരിക്കിന്റെ ആശങ്കയിലാണ്. 

മാത്രമല്ല ലെയ്പ്‌സിഗിനെതിരായ പോരാട്ടത്തില്‍ മിന്‍ ജെ കിം, ഉപമക്കാനോ എന്നിവര്‍ അബദ്ധങ്ങള്‍ വരുത്തിയതായി കോച്ച് തോമസ് ടുക്കല്‍ പരോക്ഷമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് മുന്‍ ഇതിഹാസത്തെ തിരികെ എത്തിക്കാന്‍ ബയേണ്‍ മുതിര്‍ന്നത്. 

ഈ സീസണ്‍ അവസാനം വരെയായിരിക്കുമോ, അതോ ആറ് മാസത്തേക്ക് മാത്രമാണോ താരം ടീമിലുണ്ടാകുക എന്നതു സംബന്ധിച്ചൊന്നും സ്ഥിരീകരണം വന്നിട്ടില്ല. 

2011 മുതല്‍ 2021 വരെ പത്ത് വര്‍ഷക്കാലമാണ് താരം ബയേണിനായി കളിച്ചത്. 229 മത്സരങ്ങള്‍ കളിച്ച ബോട്ടെങ് ടീമിനായി അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു