കായികം

38 റണ്‍സിനിടെ വീണത് മൂന്ന് വിക്കറ്റുകള്‍; നെതര്‍ലന്‍ഡ്‌സിനെതിരെ തകര്‍ച്ച, ഇന്നിങ്‌സ് നേരെയാക്കാന്‍ പാക് ടീം 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 38 റണ്‍സെടുക്കുന്നതിനിടെയാണ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ ബലി നല്‍കേണ്ടി വന്നത്. 

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അവര്‍ തിരിച്ചു കയറാനുള്ള ശ്രമത്തിലാണ്. ടോസ് നേടി നെതര്‍ലന്‍ഡസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഫഖര്‍ സമാന്‍ (12), ഇമാം ഉള്‍ ഹഖ് (15), ക്യാപ്റ്റന്‍ ബാബര്‍ അസം (5) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാനു നഷ്ടമായത്. ലോഗന്‍ വാന്‍ ബീക്, കോളിന്‍ അക്കര്‍മാന്‍, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നിലവില്‍ 24 റണ്‍സുമായി മുഹമ്മദ് റിസ്വാനും 23 റണ്‍സുമായി സൗദ് ഷക്കീലും ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം തുടരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയാണ് പാകിസ്ഥാന്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല