കായികം

ടി20 ക്രിക്കറ്റ് ഇനി ഒളിംപിക്‌സിലും; പച്ചക്കൊടി കാണിച്ച് അന്താരാഷ്ട്ര കമ്മിറ്റി

സമകാലിക മലയാളം ഡെസ്ക്

മുബൈ: ടി20 ക്രിക്കറ്റ് പോരാട്ടം ഇനി ഒളിംപിക്‌സിലും. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പച്ചക്കൊടി. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റും അരങ്ങേറും. 

ക്രിക്കറ്റടക്കം അഞ്ച് മത്സര ഇനങ്ങളാണ് പുതിയതായി ഒളിംപിക്‌സിലേക്കെത്തുന്നത്. ടി20 ക്രിക്കറ്റ്, ഫഌഗ് ബോള്‍, സ്‌ക്വാഷ്, ലാക്രോസ്, ബെയ്‌സ്‌ബോള്‍/സോഫ്റ്റ് ബോള്‍ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്‌സില്‍ ഉള്‍പ്പെടിത്തിയിരിക്കുന്നത്. 

മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. 

ക്രിക്കറ്റ് അടക്കമുള്ളവ ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം ആയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം വരാന്‍ അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്