കായികം

ഇന്ത്യ- പാക് സൂപ്പർ പോര്; 12മണിക്കൂര്‍ ഡ്രോണ്‍ നിരീക്ഷണം, വന്‍ സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പിലെ നിര്‍ണായക പോരാട്ടം നാളെ നടക്കാനിരിക്കെ അഹമ്മദാബാദില്‍ സുരക്ഷ ശക്തമാക്കി. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികളുടെ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം. 

സ്‌റ്റേഡിയവും അതിനോടുനുബന്ധിച്ചുള്ള അഞ്ച് കിലോമീറ്റര്‍ വരെ പരിധികളിലും ഡ്രോണ്‍ നിരീക്ഷണത്തിലായിരിക്കും. 12 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രോണ്‍ നീരിക്ഷണമുണ്ടാകും.

ഇന്ത്യയും പാകിസ്ഥാനും രണ്ട് വീതം മത്സരങ്ങളില്‍ തുടര്‍ വിജയങ്ങള്‍ നേടിയാണ് മൂന്നാം പോരിനു ഇറങ്ങുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ വിജയം പിടിച്ചത്. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ എത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍