കായികം

അര്‍ധ സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിയും; 200 പിന്നിട്ട് ഇന്ത്യ, മൂന്ന് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

പുനെ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു പിന്നാലെ അര്‍ധ സെഞ്ച്വറി നേടി വിരാട് കോഹ്‌ലിയും. ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. 65 റണ്‍സുമായി കോഹ്‌ലി ബാറ്റിങ് തുടരുന്നു. കോഹ്‍ലിക്കൊപ്പം 13 റൺസുമായി കെഎൽ രാഹുലും ക്രീസിൽ.

നേരത്തെ ലോകകപ്പിലെ ആദ്യ അര്‍ധ ശതകമാണ് ശുഭ്മാന്‍ ഗില്‍ നേടിയത്. പിന്നാലെ ഗില്‍ പുറത്താകുകയും ചെയ്തു. 257 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയില്‍. 

ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 88 റണ്‍സെടുത്തു. 40 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 48 റണ്‍സെടുത്തു മടങ്ങി. 19 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടടമായത്. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് എടുത്തത്. ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം

'രാജുവേട്ടന്റെ ഫേവറേറ്റ് സോങ് പാടാം': ബേസിലിന്റെ പാട്ട് കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്; വിഡിയോ വൈറല്‍