കായികം

ഹാട്രിക്ക് മുത്തം; സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് കിരീടം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: 65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഹാട്രിക്ക് കിരീടത്തിലാണ് പാലക്കാടിന്റെ മുത്തം. 266 പോയിന്റുകള്‍ നേടിയാണ് പാലക്കാടിന്റെ നേട്ടം. 

28 സ്വര്‍ണം, 27 വെള്ളി, 12 വെങ്കലം മെഡലുകളാണ് പാലക്കാട് നേടിയത്. 13 സ്വര്‍ണം, 12 വെള്ളി, 20 വെങ്കലവുമായി 168 പോയിന്റുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തെത്തി. 

പത്ത് സ്വര്‍ണം, ഏഴ് വെള്ളി, 12 വെങ്കലം നേട്ടവുമായി കോഴിക്കോട് 95 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. 88 പോയിന്റുമായി എറണാകുളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

സ്‌കൂളുകളില്‍ ഐഡിയല്‍ ഇഎച്എസ്എസ് കടകശ്ശേരി കിരീടം നേടി. 57 പോയിന്റുകളാണ് മലപ്പുറം ജില്ലയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ച സ്‌കൂളിന്റെ നേട്ടം. കോതമംഗലം മാര്‍ ബേസിലാണ് രണ്ടാമത്. അവര്‍ക്ക് 46 പോയിന്റ്. 43 പോയിന്റുമായി കെഎച്എസ് കമരംപുത്തൂര്‍ മൂന്നാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി സൂപ്പര്‍ ഏജന്‍സിയല്ല; പരിമിതികളുണ്ടെന്നു ഹൈക്കോടതി

ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

വിവാഹം മുടങ്ങി; 16കാരിയെ കഴുത്തറുത്തു കൊന്ന യുവാവ് മരിച്ച നിലയിൽ

'എന്റെ കരിയറിനെ മോശമായി ബാധിക്കും'; വഴക്ക് സിനിമയുടെ റിലീസ് ടൊവിനോ മുടക്കി: ആരോപണം

വര്‍ക്കല ക്ലിഫില്‍ രണ്ടു വലിയ ഗര്‍ത്തങ്ങള്‍; നികത്തിയത് ഒരു ലോഡ് മണല്‍ കൊണ്ട്, ആശങ്ക