കായികം

വാര്‍ണറിനും മാര്‍ഷിനും തകര്‍പ്പന്‍ സെഞ്ച്വറി;  200 കടന്ന് ഓസ്‌ട്രേലിയ കുതിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും മിച്ചല്‍ മാര്‍ഷിനും സെഞ്ച്വറി. ഇരുവരുടേയും കരുത്തില്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സും പിന്നിട്ട് കുതിക്കുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള പാക് നായകന്‍ ബാബര്‍ അസമിന്റെ തീരുമാനം അമ്പേ പാളുന്ന കാഴ്ചയായിരുന്നു ബംഗളൂരുവില്‍. നിലവില്‍ വിക്കറ്റ് നഷ്ടമില്ലാതെ 206 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. 

വാര്‍ണര്‍ കരിയരിലെ 21ാം ഏകദിന സെഞ്ച്വറിയും മാര്‍ഷ് രണ്ടാം ഏകദിന സെഞ്ച്വറിയുമാണ് നേടിയത്. 89 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം വാര്‍ണര്‍ 105 റണ്‍സും 103 പന്തില്‍10 ഫോറും 7 സിക്സും സഹിതം മാര്‍ഷ് 108 റണ്‍സും കണ്ടെത്തി. 31 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 226 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ്.

പത്ത് റണ്‍സില്‍ നില്‍ക്കെ ഡേവിഡ് വാര്‍ണറെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാന്‍ നഷ്ടപ്പെടുത്തിയതിനു വലിയ വിലയാണ് അവര്‍ക്ക് നല്‍കേണ്ടി വന്നത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ നല്‍കിയ അനായസ ക്യാച്ച് ഉസാമ മിര്‍ കൈവിട്ടതു നിര്‍ണായകമായി. ഷദബ് ഖാനു പകരം ഈ ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ മിറിന്റെ തുടക്കം തന്നെ പാളി. 

ഹാരിസ് റൗഫിനെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു ഓസീസ് ഓപ്പണര്‍മാര്‍. മൂന്നോവറില്‍ താരം വഴങ്ങിയത് 47 റണ്‍സ്. ഷഹീന്‍ ഷാ അഫ്രീദിക്ക് മാത്രമാണ് അവര്‍ ബഹുമാനം കല്‍പ്പിച്ചത്. നാലോവറില്‍ 14 റണ്‍സ് മാത്രമാണ് പാക് സൂപ്പര്‍ പേസര്‍ വഴങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു