കായികം

47ാം സെഞ്ച്വറി ആഘോഷം; സച്ചിൻ, വാർണർ, ​ഗിൽ എന്നിവരെ 'കോപ്പിയടിച്ച്' കോഹ്‍ലി​

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മുൻ നായകൻ വിരാട് കോഹ്‍ലിയുടെ തകർപ്പ സെഞ്ച്വറിയാണ് മത്സരത്തിന്റെ ഹൈലൈറ്റ്. താരം 94 പന്തിൽ 122 റൺസെടുത്തു പുറത്താകാതെ നിന്നു. ഒൻപത് ഫോറും മൂന്ന് സിക്സും ഇന്നിങ്സിനു കരുത്തായി. 

ഏകദിനത്തിലെ 47ാം സെഞ്ച്വറി കുറിച്ച കോഹ്‍ലിയുടെ സെഞ്ച്വറി നേട്ടത്തിന്റെ ആഘോഷവും ശ്രദ്ധേയമായി. ഡേവിഡ് വാർണർ, സച്ചിൻ ടെണ്ടുൽക്കർ, സഹ താരം ശുഭ്മാൻ ​ഗിൽ എന്നിവരെ അനുകരിച്ചുള്ള താരത്തിന്റെ സെഞ്ച്വറി ആഘോഷമാണ് ആരാധകരിൽ കൗതുകം നിറച്ചത്. 

വാർണറെ പോലെ സെഞ്ച്വറി നേട്ടം ഓടിച്ചാടി ആഘോഷിച്ച കോഹ്‍ലി പിന്നാലെ സച്ചിൻ ശതകം കുറിച്ചാൽ ചെയ്യും പോലെ ബാറ്റും ഹെൽമറ്റും മുകളിലേക്ക് ഉയർത്തി കാണികളെ അഭിവാദ്യം ചെയ്തു. ശുഭ്മാൻ ​ഗിൽ സ്റ്റൈലിൽ ഒരു കൈയിൽ ഹെൽമറ്റ് പിന്നിലേക്കും ബാറ്റ് മുന്നിലേക്കും വച്ച് കോഹ്‍ലി സ്റ്റേഡിയത്തെ അഭിവാദ്യം ചെയ്തു. 

വിരാട് കോഹ്‍ലി, കെഎൽ രാഹുൽ എന്നിവരുടെ സെഞ്ച്വറികളും ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മാൻ ​ഗിൽ എന്നിവരുടെ ബാറ്റിങ് മികവിൽ ഇന്ത്യ കൂറ്റൻ ലക്ഷ്യമാണ് പാക് പടയ്ക്ക് മുന്നിൽ വച്ചത്. എന്നാൽ ഒരു ചെറുത്തു നിൽപ്പും ഇല്ലാതെ അവർ കീഴടങ്ങി. കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍