കായികം

'അശ്വിന്‍ മാച്ച് വിന്നര്‍'; ഓസ്‌ട്രേലിയക്കെതിരായ ടീമില്‍ തിരിച്ചെത്തിയതില്‍ പ്രതികരിച്ച് സാബാ കരീം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി മുന്‍ ക്രിക്കറ്റ് താരാം സാബാകരീം. രോഹിത് ശര്‍മ അശ്വിനെ ഒരുമാച്ച് വിന്നറായാണ് കാണുന്നത്. ബൈറ്റ് ബോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന ക്യാപ്റ്റന്റെ ബോധ്യമാണ് അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇടയായതെന്ന് സാബാ കരീം പറഞ്ഞു.

അശ്വിന്റെ അക്രമണോത്സുകമായ ബൗളിങ്ങില്‍ കുറഞ്ഞത് അഞ്ചുവിക്കറ്റകളെങ്കിലും വീഴ്ത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു. റിസര്‍വിലിരിക്കുന്ന മറ്റ് കളിക്കാര്‍ക്കും മികവുറ്റ പ്രകടനം നടത്താന്‍ കഴിയുന്നവരാണെന്നും സാബാ കരീം പറഞ്ഞു

ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെയും ആദ്ദേഹം പ്രശംസിച്ചു. ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും ശ്രേയസിനെ അത്രമേല്‍ വിശ്വസിക്കുന്നു. ഏകദിനമത്സരങ്ങളില്‍ നിര്‍ണായകപങ്കുവഹിക്കാന്‍ അദ്ദേഹത്തിന് കഴിയും. ശരിയായ സമയത്ത് ആവശ്യമായ സ്‌കോര്‍ നേടാന്‍ ഈ താരത്തിന് കഴിയുമെന്നും സാബാ കരീം പറഞ്ഞു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 22നാണ് ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചുആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ഉപനായകനാകും. എന്നാല്‍ മൂന്നാം മത്സരത്തില്‍ സൂപ്പര്‍താരങ്ങളെല്ലാം മടങ്ങിവരും. രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഉപനായകനാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല