കായികം

വിസ കാത്ത് പാകിസ്ഥാന്‍ താരങ്ങള്‍; ഇന്ത്യയിലേക്കുള്ള വരവില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനായി വിസ കാത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഈ മാസം 27ന് ഇന്ത്യയിലെത്താനാണ് ടീം പദ്ധതി. രണ്ട് ദിവസം കഴിഞ്ഞ് അവരുടെ സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കമാകും. 15 അംഗ ടീം, മൂന്ന് ട്രാവല്‍ റിസര്‍വ് താരങ്ങള്‍, ടീം ഓഫീഷ്യല്‍സ് അടക്കം 33 പേര്‍ക്കാണ് വിസ ലഭിക്കേണ്ടത്. 

ആദ്യം ദുബായില്‍ എത്തി അവിരടെ രണ്ട് ദിവസം തങ്ങി ഹൈദരാബാദിലെത്താനായിരുന്നു ടീമിന്റെ പദ്ധതി. എന്നാല്‍ വിസ ലഭിക്കുന്നതിലെ കാലതാമസം ഈ തീരുമാനം റദ്ദാക്കി. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നു വിസ ലഭിക്കാനായി താരങ്ങള്‍ കാത്തിരിക്കുകയാണെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. ഇക്കാര്യം ഐസിസിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും പാക് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. 

താരങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ നടപടിക്രമങ്ങള്‍ക്കായി നേരത്തെ അയച്ചിരുന്നു. വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് ഇന്ത്യന്‍ വിസ നല്‍കണമെങ്കില്‍ ആഭ്യന്തരം, വിദേശകാര്യ, കായിക മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതടക്കമുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്. 

ഈ മാസം 29ന് ന്യൂസിലന്‍ഡുമായാണ് പാകിസ്ഥാന്റെ ആദ്യ സന്നാഹ മത്സരം. രണ്ടാം പോരാട്ടം ഓസ്‌ട്രേലിയക്കെതിരെ. ഒക്ടോബര്‍ ആറ്, 10 തീയതികളില്‍ നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയാണ് ലോകകപ്പിലെ അവരുടെ ആദ് പോരാട്ടങ്ങള്‍. ഒക്ടോബര്‍ 14ന് ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. 

2016ല്‍ ടി20 ലോകകപ്പിലാണ് അവസാനമായി പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിച്ചത്. ഏഴ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ടീം ഇന്ത്യയിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്