വീഡിയോ സ്ക്രീന്‍ ഷോട്ട്
വീഡിയോ സ്ക്രീന്‍ ഷോട്ട് 
കായികം

ഒരു പന്ത്, പിന്നാലെ പാഞ്ഞത് 5 ഫീല്‍ഡര്‍മാര്‍! ചിരിപ്പിച്ച് ബംഗ്ലാ താരങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ശ്രദ്ധേയ സംഭവങ്ങളാല്‍ ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ചയായി നില്‍ക്കുന്നു. ഇല്ലാത്ത എല്‍ബിഡബ്ല്യു ഔട്ടിനായുള്ള ബംഗ്ലാ നായകന്റെ ഒരു ആവശ്യമില്ലാത്ത ഡിആര്‍എസ് അപ്പീലും ഒരു സെഞ്ച്വറി പോലുമില്ലാതെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ലങ്കന്‍ ബാറ്റര്‍മാരുടെ മികവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധേയമായത്.

ഇപ്പോഴിതാ ഒരു ഫീല്‍ഡിങ് നിമിഷമാണ് വൈറലായി മാറിയത്. ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴാണ് ബംഗ്ലാ താരങ്ങളുടെ ശ്രദ്ധേയ ഫീല്‍ഡിങ്. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കന്‍ താരം പ്രബാത് ജയസൂര്യ ബാറ്റ് ചെയ്യുകയായിരുന്നു. പന്തെറിഞ്ഞത് ഹസന്‍ മഹ്മുദ്. താരത്തിന്റെ പന്ത് ഗള്ളിയിലേക്കാണ് ജയസൂര്യ കളിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ പന്ത് പിടിക്കാന്‍ അഞ്ച് ബംഗ്ലാ താരങ്ങള്‍ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞതാണ് അമ്പരപ്പിനു ഇടയാക്കിയത്. ഒരു പന്തിനു പിന്നാലെ അഞ്ച് താരങ്ങള്‍ ഒന്നിച്ചു ഓടിയത്് ആരാധകരെ ചിരിപ്പിച്ചു. പന്ത് പിടിച്ച ശേഷമാണ് തങ്ങള്‍ അഞ്ച് പേരും ഈ ഒറ്റ കാര്യത്തിനായി ഓടിയതെന്നു താരങ്ങള്‍ക്കു മനസിലായത്. ബംഗ്ലാ താരങ്ങള്‍ക്കും ചിരി വന്നു.

രണ്ടാം പോരാട്ടത്തില്‍ 511 റണ്‍സാണ് ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടത്. നാലാം ദിനമായ ഇന്ന് ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 531 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയില്‍ ഡിക്ലയറും ചെയ്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്