പുറത്തായി മടങ്ങുന്ന ഡ‍ല്‍ഹി ഓപ്പണര്‍ ഡേവിഡ‍് വാര്‍ണര്‍
പുറത്തായി മടങ്ങുന്ന ഡ‍ല്‍ഹി ഓപ്പണര്‍ ഡേവിഡ‍് വാര്‍ണര്‍ പിടിഐ
കായികം

'നാണംകെട്ട പ്രകടനം'- സ്വന്തം ടീമിന്‍റെ തോല്‍വിയില്‍ പോണ്ടിങ്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ വമ്പന്‍ തോല്‍വി നാണക്കേടുണ്ടാക്കുന്നതാണെന്നു തുറന്നു സമ്മതിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്. മത്സരത്തിന്റെ ആദ്യ പകുതി ടീമിന്റെ കൈയില്‍ നിന്നു മഴുവനായി പോയ അവസ്ഥയിലായിരുന്നുവെന്നും പോണ്ടിങ് സമ്മതിക്കുന്നു.

'വിലയിരുത്തല്‍ അസാധ്യമാണ്. അക്ഷരാര്‍ഥത്തില്‍ ആദ്യ പകുതി നാണക്കേടായി മാറി. ഇത്രയധികം റണ്‍സാണ് ടീം വഴങ്ങിയത്. 17 വൈഡുകള്‍ എറിഞ്ഞു. രണ്ട് മണിക്കൂറിലധികമാണ് ടീം ആകെ പന്തെറിയാന്‍ എടുത്ത സമയം. നിശ്ചയിച്ച സമയം കഴിഞ്ഞും രണ്ട് ഓവറുകള്‍ ബാക്കിയുണ്ടായി. അതോടെ അവസാന ഓവറുകളില്‍ പന്തെറിയുമ്പോള്‍ സര്‍ക്കിളിനു പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രം നിര്‍ത്തേണ്ട സ്ഥിതിയും വന്നു.'

'ഈ മത്സരത്തില്‍ ഉള്‍ക്കൊള്ളാനാകാത്ത നിരവധി കാര്യങ്ങള്‍ ഉണ്ട്. മുന്നോട്ടു പോകണമെങ്കില്‍ ഉടന്‍ പരിഹരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഡ്രസിങ് റൂമില്‍ തുറന്ന ചര്‍ച്ചകള്‍ അനിവാര്യമാണ്. ഗ്രൂപ്പ് ഇരുന്നു സംസാരിക്കേണ്ട വിഷയങ്ങളുണ്ട്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത യുവ താരം അംകൃഷ് രഘുവംശിയുടെ ബാറ്റിങ് മികവിനെ പോണ്ടിങ് അഭിനന്ദിച്ചു. താരം നന്നായി കളിച്ചുവെന്നു പോണ്ടിങ് വ്യക്തമാക്കി.

'മൂന്നാം നമ്പറില്‍ രഘുവംശി നന്നായി ബാറ്റ് ചെയ്തു. പിന്നാലെ വന്ന റസ്സിനും (റസ്സല്‍) മറ്റുള്ളവര്‍ക്കും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ അതു സഹായകമായി. നിര്‍ഭയം കളിക്കാനുള്ള വിക്കറ്റ് അവരുടെ കൈവശമുണ്ടായിരുന്നു. സ്വത സിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അത് ബാറ്റര്‍മാരെ സഹായിച്ചു. കളിയുടെ വിവിധ മേഖലകളില്‍ കെകെആര്‍ സര്‍വാധിപത്യം തന്നെ പുലര്‍ത്തി. ഞങ്ങള്‍ സ്വയം വിമര്‍ശനം നടത്തണം. അടുത്ത മത്സരത്തിനായി കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗങ്ങളും ഞങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്'- പോണ്ടിങ് തുറന്നു സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പിഞ്ചുമക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്