വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം 
കായികം

ഫീല്‍ഡ് സെറ്റ് ചെയ്ത് രോഹിത്, ഹര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ മധ്‌വാള്‍! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ആദ്യം മുന്‍തൂക്കം നേടിയ മുംബൈ ഇടയ്ക്ക് മത്സരം കൈവിടുമെന്നു തോന്നിച്ചിരുന്നു. ഇശുതോഷ് ശര്‍മയുടെ കിടിലന്‍ ബാറ്റിങില്‍ മുംബൈ വിറച്ചു. എന്നാല്‍ ബൗളിങിലൂടെ അവസാന ഘട്ടത്തില്‍ മുംബൈ കളി തിരിച്ചു പിടിച്ചു.

അതിനിടെ മുന്‍ നായകന്‍ രോഹിത് ശര്‍മ അവസാന ഓവറില്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. 12 റണ്‍സായിരുന്നു അവസാന ഓവറില്‍ പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ശേഷിക്കുന്നത് ഒരു വിക്കറ്റും.

ഹര്‍ദിക് എറിഞ്ഞ 19ാം ഓവറില്‍ കഗിസോ റബാഡ ഒരു സിക്‌സ് പറത്തി ക്രീസില്‍ നില്‍ക്കുന്ന ഘട്ടം. ആകാശ് മധ്‌വാളാണ് അവസാന ഓവര്‍ എറിയാനെത്തിയത്. അതിനിടെയാണ് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ രോഹിതിന്റെ സഹായം താരം തേടിയത്. ഹര്‍ദിക് തൊട്ടടുത്തു നില്‍ക്കുന്നുണ്ടെങ്കിലും അതു ശ്രദ്ധിക്കാതെയാണ് മധ്‌വാള്‍ രോഹിതിന്റെ സഹായം തേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ രോഹിതിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്‌വാളിനെ വീഡിയോയില്‍ കാണാം. ഇതാണ് ആരാധകര്‍ ഏറ്റെടുത്തത്. ഹര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ മധ്‌വാള്‍ രോഹിതിനെ കേള്‍ക്കുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

സീസണിനു മുന്‍പ് രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദികിനെ നായകനാക്കിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സീസണില്‍ തുടരെ മൂന്ന് തോല്‍വികളും ടീം നേരിട്ടു. അതോടെ ഹര്‍ദികിനെതിരെ വിമര്‍ശനവും കൂടി. പിന്നീട് ടീം വിജയ വഴിയിലെത്തിയതോടെ വിമര്‍ശനത്തിന്റെ ശക്തി കുറഞ്ഞു. എന്നാല്‍ കടുത്ത ആരാധകര്‍ ഇപ്പോഴും അമര്‍ഷത്തിലാണെന്നു ഈ വീഡിയോക്കു വന്ന കമന്റുകള്‍ വ്യക്തമാക്കുന്നു.

അവസാന ഓവറിലെ ആദ്യ പന്ത് വൈഡായി. ഇതോടെ പഞ്ചാബിന്റെ ലക്ഷ്യം ആറ് പന്തില്‍ 11 ആയി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ രണ്ടാം റണ്ണിനു ശ്രമിച്ച റബാഡ റണ്ണൗട്ടായതോടെ പഞ്ചാബിന്റെ പോരാട്ടവും അവസാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്