തമന്ന
തമന്ന  ഫേയ്സ്ബുക്ക്
കായികം

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്‌തെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബര്‍ സെല്‍ നോട്ടിസ് അയച്ചു. ഏപ്രില്‍ 29ന് ഹാജരാകാനാണ് നിര്‍ദേശം.

ബെറ്റിങ് ആപ്പ് മഹാദേവിന്റെ സബ്‌സിഡിയറി ആപ്പ് ആയ ഫെയര്‍ പ്ലേയിലൂടെ ഐപിഎല്‍ കാണുന്നതിനെ പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഏതാനും ഐപിഎല്‍ മത്സരങ്ങള്‍ ഈ ആപ്പിലൂടെ സംപ്രേഷണം ചെയ്‌തെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മാനേജരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഗായകന്‍ ബാദ്ഷായുടെ മൊഴിയും രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023ലെ ഐപിഎല്‍ മത്സരം ഫെയര്‍പ്ലെ ആപ് വഴി സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'