പന്തും സ്റ്റബ്‌സും ബാറ്റിങിനിടെ
പന്തും സ്റ്റബ്‌സും ബാറ്റിങിനിടെ പിടിഐ
കായികം

അടിയോടടി, പിന്നാലെ റെക്കോര്‍ഡും! ഐപിഎല്ലില്‍ പുതിയ നേട്ടവുമായി പന്തും സ്റ്റബ്‌സും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തും സഹ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തിലാണ് പുതിയ ഐപിഎല്‍ റെക്കോര്‍ഡ്.

ഏറ്റവും മികച്ച റണ്‍ റേറ്റില്‍ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയതിന്റെ റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്നു സ്വന്തമാക്കിയത്. 18 പന്തില്‍ 22.33 റണ്‍ റേറ്റാണ് പന്ത്- സ്റ്റബ്‌സ് സഖ്യത്തിനു. ഈ ഐപിഎല്ലില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ഹെയ്ന്റിച് ക്ലാസന്‍- ഷഹബാസ് അഹമദ് സഖ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 16 പന്തില്‍ 58 റണ്‍സെടുത്തിരുന്നു. അന്ന് 21.75 റണ്‍ റേറ്റിലാണ് അന്ന് ഇത്രയും റണ്‍സ് സഖ്യം നേടിയത്. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.

18ാം ഓവറിലാണ് സ്റ്റബ്‌സ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്നത്. മോഹിത് ശര്‍മ എറിഞ്ഞ ഈ ഓവറില്‍ 14 റണ്‍സാണ് താരം അടിച്ചത്. ഒരു സിക്‌സും ഫോറും സഹിതമായിരുന്നു ബാറ്റിങ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

19ാം ഓവര്‍ എറിഞ്ഞത് സ്പിന്നര്‍ സായ് കിഷോര്‍. താരത്തിന്റെ ആദ്യ പന്തില്‍ പന്ത് ഒരു റണ്ണെടുത്തു. തിരിച്ച് വീണ്ടും ബാറ്റിങ് ക്രീസില്‍ സ്റ്റബ്‌സ് വന്നു. അടുത്ത പന്തുകള്‍ 4, 6, 4, 6 എന്നിങ്ങനെയായിരന്നു ഈ ഓവറിലെ വെടിക്കെട്ട്. പിറന്നത് 22 റണ്‍സ്.

അവസാന ഓവര്‍ എറിയാന്‍ വീണ്ടും മോഹിത് ശര്‍മ എത്തി. ഈ ഓവറില്‍ ഋഷഭ് പന്ത് വമ്പനടിയാണ് നടത്തിയത്. ആദ്യ പന്തില്‍ ഡബിള്‍. രണ്ടാം പന്ത് വൈഡ്. ഇതിന്റെ എക്‌സ്ട്രാ പന്തടക്കം ശേഷിച്ച അഞ്ച് പന്തില്‍ പിറന്ന സ്‌കോര്‍ ഇങ്ങനെ. 6, 4, 6, 6, 6. മോഹിത് തന്റെ ഐപിഎല്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി ഓവറായി ഇതു മാറി. അവസാന ഓവറില്‍ പന്ത് അടിച്ചത് 31 റണ്‍സ്. മോഹിതിന്റെ ഫിഗര്‍ 4 ഓവറില്‍ 73 റണ്‍സ്!

43 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം പന്ത് 88 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സ്റ്റബ്‌സ് 7 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 26 റണ്‍സ് വാരി പുറത്താകാതെ ക്യാപ്റ്റനൊപ്പം നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി