കെയ്ന്‍ വില്യംസണ്‍
കെയ്ന്‍ വില്യംസണ്‍ എക്‌സ്‌
കായികം

അതിവേഗത്തില്‍ 'നൂറ'ടിച്ച് രണ്ടാമത്; ടെസ്റ്റില്‍ 31 ശതകം; കെയ്ന്‍ വില്യംസണ്‍ കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വുറി നേടിയതോടെ 'നൂറു'കളുടെ എണ്ണത്തില്‍ 31 അടിച്ച് ന്യുസിലന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍. ടെസ്റ്റില്‍ അതിവേഗം 31 സെഞ്ച്വറി തികച്ച താരങ്ങളില്‍ ഇതോടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനൊപ്പം കെയ്ന്‍ രണ്ടാമതെത്തി. 170 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുവരും 31 സെഞ്ച്വറികള്‍ നേടിയത്.

അതിവേഗം 31 സെഞ്ച്വറി നേട്ടത്തിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 165 മത്സരങ്ങളില്‍ നിന്നായാണ് ആദ്ദേഹം 31 സെഞ്ച്വറി വാരിക്കൂട്ടിയത്.

ഇത് ആദ്യമായാണ് ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും വില്യംസണ്‍ സെഞ്ച്വറി നേടുന്നത്. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന കെയ്ന്‍ ആദ്യ ഇന്നിങ്‌സില്‍ 118 റണ്‍സ് നേടിയിരുന്നു. ടെസ്റ്റില്‍ രണ്ട് ഇന്ന്ങിസിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ന്യൂസിലന്‍ഡ് താരമാണ് കെയ്ന്‍. ഗ്ലെന്‍ ടര്‍ണര്‍ (1974) ജെഫ് ഹോവര്‍ത്ത് (1978) ആന്‍ഡ്രൂ ജോന്‍സ് (1991) പീറ്റര്‍ ഫൂള്‍ട്ടന്‍ (2013) എന്നിവരാണ് മറ്റുതാരങ്ങള്‍.

132 പന്തുകളില്‍ നിന്നാണ് 109 റണ്‍സ് അടിച്ചുകൂട്ടിയത്. ഇതില്‍ 12 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നു. കഴിഞ്ഞ പത്ത് ഇന്നിങ്സില്‍ നിന്ന് ആറാമത്തെ സെഞ്ച്വറിയാണ് വില്യംസണ്‍ കുറിച്ചിരിക്കുന്നത്.97 ടെസ്റ്റില്‍ നിന്ന് 31 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും അടക്കം 8490 റണ്‍സാണ് കെയ്ന്‍ വില്യംസണിന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി