ഇന്ത്യന്‍ അണ്ടര്‍ 19 ടീം
ഇന്ത്യന്‍ അണ്ടര്‍ 19 ടീം ട്വിറ്റര്‍
കായികം

നിലനിര്‍ത്താന്‍ ഇന്ത്യ, നാലാം കിരീടം തേടി ഓസീസ്; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് 'ഗ്രാന്‍ഡ് ഫിനാലെ' നാളെ

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ചേട്ടന്‍മാര്‍ മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഓസ്‌ട്രേലിയക്ക് മുന്നില്‍ കൈവിട്ട ലോക കിരീടം അനിയന്‍മാര്‍ നിലനിര്‍ത്തുമോ? ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അണ്ടര്‍ 19 ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ നാളെ അരങ്ങേറും.

ദക്ഷിണാഫ്രിക്കയിലെ ബെനോനിയിലുള്ള സഹാറ പാര്‍ക്ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ലോക കിരീടത്തിനായുള്ള കലാശപ്പോര്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ഓസ്‌ട്രേലിയ നാലാം കിരീടത്തിനാണ് കോപ്പുകൂട്ടുന്നത്.

ബംഗ്ലാദേശിനെതിരായ ആദ്യ പോരാട്ടം 84 റണ്‍സില്‍ ജയിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് അയര്‍ലന്‍ഡിനെതിരെ കൂറ്റന്‍ ജയം. 201 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. അടുത്ത മത്സരത്തിലും സമാന മാര്‍ജിനില്‍ അമേരിക്കയെ വീഴ്ത്തി. ന്യൂസിലന്‍ഡിനെതിരെയാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ വിജയം ഇന്ത്യ നേടിയത്. 214 റണ്‍സിന്റെ ജയം. തൊട്ടടുത്ത കളിയില്‍ നേപ്പാളിനെ 132 റണ്‍സിനും ഇന്ത്യ വീഴ്ത്തി. സെമി വിജയം രണ്ട് വിക്കറ്റിനായിരുന്നു.

അഞ്ച് തവണ ലോക കിരീടം നേടിയ ഇന്ത്യയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ട്രോഫി കൈവശം വച്ചിരിക്കുന്നവര്‍. പാകിസ്ഥാന്‍ രണ്ട് തവണ കിരീടം നേടി. ജയിച്ചാല്‍ ഇന്ത്യക്ക് ആറാം കിരീടമാവും. 2000, 08, 12, 18, 22 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ കിരീട നേട്ടം. മൂന്ന് തവണ ഇന്ത്യ രണ്ടാം സ്ഥാനത്തും എത്തി.

2012, 2018 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് ഇന്ത്യയും ഓസ്‌ട്രേലിയയും അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനല്‍ പോരിനിറങ്ങിയത്. രണ്ട് തവണയും കിരീടം ഇന്ത്യക്കായിരുന്നു. ഈ കണക്കും ഓസീസിനു തീര്‍ക്കാനുണ്ട്.

അപരാജിതരായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലിലേക്ക് കടന്നത്. സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയേയും ഓസ്‌ട്രേലിയ പാകിസ്ഥാനേയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം