ബ്ലാസ്റ്റേഴ്സ്- ചെന്നൈയിന്‍ പോരാട്ടം
ബ്ലാസ്റ്റേഴ്സ്- ചെന്നൈയിന്‍ പോരാട്ടം ട്വിറ്റര്‍
കായികം

തോൽവി തന്നെ! ദക്ഷിണേന്ത്യൻ നാട്ടങ്കത്തിലും കൊമ്പുകുത്തി ബ്ലാസ്റ്റേഴ്സ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദക്ഷിണേന്ത്യൻ നാട്ടങ്കത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൽ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സിന്റെ എവേ പോരാട്ടത്തിലെ തോൽവി. തുടർച്ചയായി മൂന്നാം പോരാട്ടത്തിലാണ് ടീം പരാജയം ഏറ്റുവാങ്ങിയത്. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് ടീം തോറ്റത്.

കളിയുടെ അവസാന ഘട്ടങ്ങളിൽ ചെന്നൈയിൻ പത്ത് പേരായി ചുരുങ്ങി. എന്നിട്ടും ബ്ലാസ്റ്റേഴ്സ് ​ഗോൾ നേടിയില്ല. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നാലാമത്.

ഇരു ടീമുകളും വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. തുടക്കം മുതൽ കൊണ്ടും കൊടുത്തും ആക്രമിച്ചു കളിച്ചു. നിരവധി മുന്നേറ്റങ്ങളും ഇരു ഭാ​ഗത്തും കണ്ടു. ആദ്യ പകുതി ​ഗോൾ രഹിതമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം മിനിറ്റിൽ ചെന്നൈയിൻ ​ഗോൾ നേടി. 60ാം മിനിറ്റിൽ ആകാശ് സം​ഗ്വാനാണ് ചെന്നൈയിൻ വിജയ ​ഗോൾ സമ്മാനിച്ചത്. ഒരു ​ഗോൾ വഴങ്ങിയതോടെ ആക്രമണം കടുപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചെങ്കിലും ​ഗോൾ നേടാനായില്ല.

81ാം മിനിറ്റിൽ ചെന്നൈയിൻ താരം അങ്കിത് മുഖർജി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. അവർ പത്ത് പേരായി ചുരുങ്ങി. പക്ഷേ കൊമ്പൻമാർക്ക് ​ഗോളടിക്കാനുള്ള വമ്പുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി