ഐപിഎൽ ട്രോഫി
ഐപിഎൽ ട്രോഫി ട്വിറ്റര്‍
കായികം

ചെന്നൈ- ബാം​ഗ്ലൂർ ത്രില്ലർ! തുടക്കം തീ പാറും പോരാട്ടം; ഐപിഎൽ മത്സര ക്രമം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് (ഐപിഎൽ) പുതിയ സീസണിന്റെ മത്സര ക്രമം പുറത്ത്. മാർച്ച് 22നാണ് ഈ സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിലെ 21 മത്സരങ്ങളുടെ സമയക്രമമാണ് പുറത്തു വന്നത്. ഉച്ച കഴിഞ്ഞ് 2.30, വൈകീട്ട് 6.30 എന്നിങ്ങനെയാണ് സമയക്രമം.

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് 6.30നു ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഇത് ഒൻപതാം തവണയാണ് ചെന്നൈ ഉദ്ഘാടന മത്സരം കളിക്കാനൊരുങ്ങുന്നത്.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ പോരാട്ടം മാർച്ച് 24നാണ്. ജയ്പുരിൽ ലഖ്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിഎസ്‌കെ- ആർസിബി: മാർച്ച് 22- 6.30, ചെന്നൈ

പിബികെഎസ്- ഡിസി: മാർച്ച് 23- 2.30, മൊഹാലി

കെകെആർ- എസ്ആർഎച്: മാർച്ച് 23- 6.30, കൊൽക്കത്ത

ആർആർ- എൽഎസ്ജി: മാർച്ച് 24- 2.30, ജയ്പുർ

ജിടി- എംഐ: മാർച്ച് 24- 6.30, അഹമ്മദാബാദ്

ആർസിബി- പിബികെഎസ്: മാർച്ച് 25- 6.30, ബംഗളൂരു

സിഎസ്‌കെ- ജിടി: മാർച്ച് 26- 6.30, ചെന്നൈ

എസ്ആർഎച്- എംഐ: മാർച്ച് 27- 6.30, ഹൈദരാബാദ്

ആർആർ- ഡിസി: മാർച്ച് 28- 6.30, ജയ്പുർ

ആർസിബി- കെകെആർ: മാർച്ച് 29- 6.30, ബംഗളൂരു

എൽഎസ്ജി- പിബികെഎസ്: മാർച്ച് 30- 6.30, ലഖ്‌നൗ

ജിടി- എസ്ആർഎച്: മാർച്ച് 31- 2.30, അഹമ്മദാബാദ്

ഡിസി- സിഎസ്‌കെ: മാർച്ച് 31 6.30, വിശാഖപട്ടണം

എംഐ- ആർആർ: ഏപ്രിൽ 1- 6.30, മുംബൈ

ആർസിബി- എൽഎസ്ജി: ഏപ്രിൽ 2- 6.30, ബംഗളൂരു

ഡിസി- കെകെആർ: ഏപ്രിൽ 3- 6.30, വിശാഖപട്ടണം

ജിടി- പിബികെഎസ്: ഏപ്രിൽ 4- 6.30, അഹമ്മദാബാദ്

എസ്ആർഎച്- സിഎസ്‌കെ: ഏപ്രിൽ 5- 6.30, ഹൈദരാബാദ്

ആർആർ- ആർസിബി: ഏപ്രിൽ 6- 6.30, ജയ്പുർ

എംഐ- ഡിസി: ഏപ്രിൽ 7- 2.30, മുംബൈ

എൽഎസ്ജി- ജിടി: ഏപ്രിൽ 7- 6.30, ലഖ്‌നൗ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു