കായികം

ഉറപ്പില്ല! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കുന്ന കാര്യം സംശയത്തിലെന്ന് നദാല്‍

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: വലിയ പ്രതീക്ഷയോടെയാണ് സ്പാനിഷ് ഇതിഹാസ ടെന്നീസ് താരം റാഫേല്‍ നദാല്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുകയായിരുന്നു താരത്തിന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ വലിയ തിരിച്ചടിയാണ് നദാലിനു ഇപ്പോള്‍ നേരിടേണ്ടി വന്നത്. വെറ്ററന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കുന്ന കാര്യം സംശയത്തില്‍. 

പരിക്കാണ് താരത്തിനു മുന്നില്‍ വീണ്ടും വഴി മുടക്കി നില്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായി നടന്ന ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണലില്‍ താരം ക്വാര്‍ട്ടറില്‍ പരാജയപ്പെടുകയും ചെയ്തു. മത്സരത്തിനിടെ മെഡിക്കല്‍ ടൈം ഔട്ട് എടുത്ത് താരം ചികിത്സ തേടിയിരുന്നു. അതിനു ശേഷമാണ് നദാല്‍ മത്സരം പുനരാരംഭിച്ചത്. 

മൂന്നര മണിക്കൂര്‍ നീണ്ട മാരത്തണ്‍ പോരില്‍ ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ തോംപ്‌സന്‍ താരത്തെ വീഴ്ത്തി. 5-7, 7-6 (7-6), 6-3 എന്ന സ്‌കോറിനാണ് നദാല്‍ പരാജയപ്പെട്ടത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണിനായി താന്‍ തയ്യാറെടുക്കുകയാണെന്നു മത്സര ശേഷം നദാല്‍ വ്യക്തമാക്കി. അടുത്ത ആഴ്ച മുതല്‍ പരിശീലനം തുടങ്ങും. എന്നാല്‍ 100 ശതമാനം ഉറപ്പോടെയല്ല താന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനൊരുങ്ങുന്നതെന്നും നാദല്‍ തന്നെ വ്യക്തമാക്കി. 

2023ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനു ശേഷം നദാല്‍ കാര്യമായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. തന്റെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണായിരിക്കും ഇത്തവണയെന്നും 37കാരന്‍ നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു