കായികം

3000 റണ്‍സ്; വനിതാ ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് സ്മൃതി മന്ധാന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ആദ്യ ടി20യില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഓപ്പണര്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം. വനിതാ ടി20യില്‍ 3000 റണ്‍സ് നേടുന്ന ആറാമത്തെ മാത്രം താരമായി സ്മൃതി മാറി. ഓസ്‌ട്രേലിയക്കെതിരെ സ്മൃതി 54 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. 

122ാം ഇന്നിങ്‌സിലാണ് താരം നേട്ടം തൊട്ടത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായും സ്മൃതി മാറി. നേരത്തെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. 122 മത്സരങ്ങളില്‍ നിന്നു സ്മൃതിയുടെ സമ്പാദ്യം 3052 റണ്‍സ്. 

ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 152 കളികളില്‍ നന്നു 4118 റണ്‍സാണ് താരം നേടിയത്. 132 കളിയില്‍ നിന്നു 3405 റണ്‍സുമായി ഓസീസ് താരം മെഗ് ലാന്നിങ് രണ്ടാമത്. വിന്‍ഡീസിന്റെ സ്‌റ്റെഫാനി ടെയ്‌ലര്‍ മൂന്നാമത്. 117 മത്സരങ്ങളില്‍ നിന്നു 3236 റണ്‍സ്. നാലാം സ്ഥാനത്ത് ഹര്‍മന്‍പ്രീത് കൗര്‍. താരം 158 കളിയില്‍ നിന്നു 3195 റണ്‍സ്. അഞ്ചാം സ്ഥാനത്ത് 3107 റണ്‍സുമായി സോഫി ഡിവൈന്‍. 127 കളികളാണ് ന്യൂസിലന്‍ഡ് ബാറ്റര്‍ കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം