കായികം

'ഹേയ്, ശത്രുക്കളൊന്നുമല്ല, അതൊക്കെ കളിയുടെ ഭാഗം'; ഹര്‍മന്‍പ്രീതുമായുള്ള 'പോരില്‍' അലിസ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: താനും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തമ്മില്‍ വ്യക്തി വിരോധമില്ലെന്ന് ഓസ്ട്രേലിയന്‍ വനിതാ ടീം ക്യാപ്റ്റന്‍ അലിസ ഹീലി. ഇരുവരും മൈതാനത്ത് വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്ന റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് അലിസ ഹീലി. മൈതാനത്തെ സംഭവങ്ങള്‍ മത്സര ക്രിക്കറ്റിന്റെ ഭാഗമാണെന്നാണ് താരത്തിന്റെ പ്രതികരണം. 

ഓസ്ട്രേലിയയ്ക്കെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ തങ്ങളുടെ കന്നി ടെസ്റ്റ് വിജയം കുറിച്ചപ്പോള്‍ ഏകദിന പരമ്പരയും ടി20 പരമ്പരയും ഓസീസ് സ്വന്തമാക്കി. ഇന്നലെ നടന്ന മൂന്നാം ടി 20 ഐയില്‍ ഏഴ് വിക്കറ്റ് വിജയത്തോടെ ഓസ്ട്രേലിയയെ ടി20 പരമ്പര സ്വന്തമാക്കിയത്. 

മത്സരശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അലിസ പ്രതികരിച്ചത്. ''ഒരു മത്സരമെന്ന നിലയില്‍ ടീമിന് വേണ്ടി ഞങ്ങളുടെ ജോലി ചെയ്യുന്നു അത്രമാത്രം'' അലിസ പറഞ്ഞു. ഇരുവരും തങ്ങളുടെ ഉത്തരവാദിത്തങ്ങളെ വ്യത്യസ്തമായി സമീപിച്ചതിനാലാണ് ശത്രുതയെന്ന ധാരണയുണ്ടാക്കിയതെന്നും അലിസ പറഞ്ഞു.

ഇന്ത്യ - ഓസീസ് ടെസ്റ്റ് മത്സരത്തിനിടെ അലിസ ബാറ്റ് ചെയ്യുന്നതിനിടെ പ്രകോപനം സൃഷ്ടിച്ച് ഹര്‍മന്‍പ്രീത് അലീസയുടെ നേരെ പന്ത് എറിഞ്ഞിരുന്നു. എന്നാല്‍ അലിസ് ചിരിക്കുകയാണ് ചെയ്തത്. എന്നാല്‍ ബാറ്റുകൊണ്ട് അലിസ പന്ത് തട്ടി അകറ്റി. പന്ത് ബൗണ്ടറിയിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ ഫീല്‍ഡിങ് തടസപ്പെടുത്തിയെന്ന് ഹര്‍മന്‍ പ്രീത് അപ്പില്‍ ചെയ്‌തെങ്കിലും അമ്പയര്‍ തള്ളി. 

'ഞങ്ങള്‍ രണ്ടുപേരും തങ്ങളുടെ ഉത്തരവാദിത്വം (ക്യാപ്റ്റന്‍സി) വളരെ വ്യത്യസ്തമായാണ് സമീപിക്കുന്നത്, അത് കൈകാര്യം ചെയ്യേണ്ടത് അവരുടെ ചുമതലയാണ്. പക്ഷേ, എന്റെ കാഴ്ചപ്പാടില്‍, ഇവിടെ ശത്രുതയില്ല, ''മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിനിടെ അലിസ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല