കായികം

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍  ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു കളിക്കുമോ? 

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍  ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ 
വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചേക്കും.

മകളുടെ പിറന്നാളായതിനാല്‍ സൂപ്പര്‍ താരം വിരാട് കോഹ് ലി ഇന്ന് കളിക്കില്ല. കോഹ് ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്‍ഡോറിലും ബെംഗളൂരുവിലും നടക്കുന്ന മറ്റു രണ്ടു മത്സരങ്ങളില്‍ കോഹ് ലി തിരിച്ചെത്തും.

ഹാര്‍ദിക് പണ്ഡ്യ,സൂര്യകുമാര്‍ യാദവ്,കെ എല്‍ രാഹുല്‍,രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മ ടീമിലുണ്ടെങ്കിലും മലയാളിതാരം സഞ്ജു സാംസണ്‍ ഇലവനിലെത്താനാണ് സാധ്യത.

തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവര്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ് അഫ്ഗാനെതിരായ പരമ്പര. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ പേസ് നിരയിലുള്ളത് അര്‍ഷ്ദീപ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ്. വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി