കായികം

ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ: ആദ്യം വിറപ്പിച്ചു, രണ്ടാം പകുതിയിൽ വീണു; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ടാം പകുതിയിലാണ് രണ്ട് ​ഗോളുകളും പിറന്നത്. 

ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്.  എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യയുടെ പ്രതിരോധ നിരയെ ഓസ്ട്രേലിയ തകർക്കുകയായിരുന്നു. 50-ാം മിനിറ്റില്‍ ജാക്‌സണ്‍ ഇര്‍വിനാണ് ഓസ്‌ട്രേലിയക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. 73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസിന്റെ വകയായിരുന്നു ഓസ്‌ട്രേലിയക്കായുള്ള അടുത്ത ഗോള്‍.

ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്ത് ഭീഷണിയായത്. 16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. ഇതില്ലായിരുന്നെങ്കില്‍ ഒന്നാം പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തുമായിരുന്നു. രണ്ടാംപകുതിയില്‍ പക്ഷേ, ഇന്ത്യക്ക് മികവ് ആവര്‍ത്തിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു