കായികം

'ഒരു റോളുമില്ല, അശ്വിൻ വൈറ്റ് ബോൾ ടീമിൽ സ്ഥാനം അർഹിക്കുന്നില്ല'- തുറന്നടിച്ച് യുവരാജ്

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: തന്റെ തലമുറയിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ആര്‍ അശ്വിന്‍. വിക്കറ്റ് വീഴ്ത്താനുള്ള അസാധാരണ മികവിനാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചിട്ടുള്ള താരം. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അത്ര മികവ് പുലര്‍ത്താന്‍ താരത്തിനു കഴിയാറില്ലെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. 

ഇക്കാര്യം ഇപ്പോള്‍ അടിവരയിട്ട് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ ഓള്‍ റൗണ്ടറുമായ യുവരാജ് സിങ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നു യുവരാജ് തുറന്നടിച്ചു. ഇന്ത്യക്കായി ഏകദിന, ടി20 ലോകകപ്പ് പോരാട്ടങ്ങളില്‍ സമീപ കാലത്തടക്കം ടീമില്‍ അംഗമായിട്ടുണ്ട് അശ്വിന്‍. 

'അശ്വിന്‍ മികച്ച ബൗളറാണ്. തര്‍ക്കമില്ല. എന്നാല്‍ ഏകദിന, ടി20കളില്‍ അദ്ദേഹത്തിനു പ്രത്യേകിച്ചൊരു സ്ഥാനവുമില്ല. ബൗളിങ് പന്ത് കൊണ്ടു മികവ് കാണിക്കുന്നുണ്ട്. എന്നാല്‍ ബാറ്റിങില്‍ എന്താണ് സംഭവാന. ഫീല്‍ഡര്‍ എന്ന നിലയിലോ.'

'ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അശ്വിന്‍ നിര്‍ബന്ധമായും വേണം. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ അശ്വിന്‍ സ്ഥാനത്തിനു അര്‍?ഹനാണെന്നു എനിക്ക് തോന്നുന്നില്ല'- യുവരാജ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം