കായികം

വിനിഷ്യസിന്റെ ഹാട്രിക്ക്; ബാഴ്‌സലോണയെ പഞ്ഞിക്കിട്ട് റയല്‍ മാഡ്രിഡ്; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തം

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ്  കിരീടം റയല്‍ മാഡ്രിഡിന്. ഫൈനല്‍ എല്‍ ക്ലാസിക്കോ പോരാട്ടമായിരുന്നു. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് റയലിന്റെ കിരീട നേട്ടം.

റയലിന്റെ 13ാം സൂപ്പര്‍ കപ്പ് നേട്ടമാണിത്. കഴിഞ്ഞ തവണ ബാഴ്‌സലോണ റയലിനെ വീഴ്ത്തിയാണ് കിരീടം നേടിയത്. ആ തോല്‍വിക്ക് മധുര പ്രതികാരം വീട്ടല്‍ കൂടിയായി റയലിനു വിജയം.  

വിനിഷ്യസ് ജൂനിയറിന്റെ ഹാട്രിക്കാണ് മത്സരത്തിന്റെ സവിശേഷത. കളിയുടെ എല്ലാ മേഖലയിലും റയലിന്റെ സര്‍വാധിപത്യമായിരുന്നു. ബാഴ്‌സലോണയുടെ ആശ്വാസ ഗോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ വകയായിരുന്നു. 

കളിയുടെ ആദ്യ പകുതിയില്‍ തന്നെ റയല്‍ മൂന്ന് ഗോളുകള്‍ വലയിലിട്ടു. കളി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ തന്നെ ഇരട്ട ഗോളുകള്‍ നേടി വിനിഷ്യസ് ബാഴ്‌സയെ ഞെട്ടിച്ചു. ഏഴ്, പത്ത് മിനിറ്റുകളിലാണ് താരം വല ചലിപ്പിച്ചത്. 39ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലിട്ട് താരം ഹാട്രിക്കും തികച്ചു. 

33ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്‌സലോണ അതിനിടെ ലീഡ് കുറച്ചിരുന്നു. 64ാം മിനിറ്റില്‍ റോഡ്രിഗോ നാലാം ഗോളും വലയിലിട്ട് കറ്റാലന്‍ തകര്‍ച്ച പൂര്‍ണമാക്കി. 71ാം മിനിറ്റില്‍ റൊണാള്‍ഡ് അരൗജോ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയതോടെ തിരിച്ചു വരാനുള്ള ബാഴ്‌സയോടെ മോഹങ്ങള്‍ക്ക് അതു ഇരുട്ടടിയായി മാറുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍