കായികം

'രോ​ഹിതിന്റെ ക്യാപ്റ്റൻസി അവിശ്വസനീയ അനുഭവം, കോഹ്‍ലിക്കൊപ്പം ബാറ്റ് ചെയ്യുന്നത് ബ​ഹുമതി'- യശസ്വി ജയ്സ്വാൾ

സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ: അഫ്​ഗാനിസ്ഥാനെതിരായ രണ്ടാം ടി20 ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ മികച്ച ബാറ്റിങായിരുന്നു. 34 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും സഹിതം താരം 68 റൺസെടുത്തു. കളിക്കു ശേഷം മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ രോ​ഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർ നൽകുന്ന പിന്തുണയെക്കുറിച്ച് താരം വാചാലനായി. ബിസിസിഐ വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം. 

രോഹിതിനെ പോലെ ഒരു നായകൻ ടീമിൽ ഉണ്ടാകുന്നത് അവിശ്വസനീയ അനുഭവമാണെന്നു യശസ്വി പറയുന്നു. കോഹ്‍ലിക്കൊപ്പം കളിക്കുന്നതു ബ​ഹുമതിയാണെന്നും യുവ ഓപ്പണർ വ്യക്തമാക്കി. 

'പിച്ച് വളരെ മികച്ചതായിരുന്നു. ആസ്വദിച്ചു ബാറ്റ് ചെയ്യാൻ സാധിച്ചു. അഫ്​ഗാൻ മാന്യമായ ലക്ഷ്യമാണ് മുന്നിൽ വച്ചത്. അതിനാൽ മികച്ച തുടക്കം ടീമിനു സമ്മാനിക്കുന്നതിലും റൺസ് കണ്ടെത്തുന്നതിലുമാണ് ഞാൻ ശ്രദ്ധ പതിപ്പിച്ചത്.' 

'വിരാട് ഭയ്യക്കൊപ്പം കളിക്കുന്നത് സന്തോഷകരമായ അനുഭവമാണ്. അതൊരു ബഹുമതിയുമാണ്. ഈ വിക്കറ്റിൽ എന്ത് ഷോട്ടുകൾ കളിക്കണം, എവിടെ കളിക്കണം എന്നതെല്ലാം ഞങ്ങൾ പരസ്പരം സംസാരിച്ചാണ് ബാറ്റ് ചെയ്തത്.' 

'അദ്ദേഹത്തെ (രോഹിത്) പോലെ ഒരു നായകൻ ടീമിലുണ്ടെങ്കിൽ അതു അവിശ്വസനീയ അനുഭവമാണ്. അദ്ദേഹം നമ്മെ നിരന്തരം ശ്രദ്ധിക്കും. സ്വതന്ത്രമായി, സ്വതസിദ്ധ കളി പുറത്തെടുക്കാനാണ് രോ​​ഹിത് ആവശ്യപ്പെടാറുള്ളത്'- ജയ്സ്വാൾ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

സലിം c/o സുരഭി മോഹൻ, മരിച്ചിട്ട് അ‍‍ഞ്ചാം മാസം സലിമിന് വിലാസമായി, മനുഷ്യത്വം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്