കായികം

'ഗുജറാത്തിന്റെ മെന്ററാകാൻ ആ​ഗ്രഹിച്ചു, പക്ഷേ നെഹ്റ തള്ളിക്കളഞ്ഞു'- വെളിപ്പെടുത്തി യുവരാജ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മുൻ ചാമ്പ്യൻമാരായ ​ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ മെന്ററായി ജോലി ചെയ്യാൻ താത്പര്യമുണ്ടെന്നു വ്യക്തമാക്കി സമീപിച്ചപ്പോൾ പരിശീലകൻ ആശിഷ് നെ​ഹ്റ അതു തള്ളിക്കളഞ്ഞുവെന്നു വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. യുവ താരങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള താത്പര്യമാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി. 

'അവസരം ഏതു തരത്തിൽ ലഭിക്കുമെന്നു നോക്കാം. ഇപ്പോൾ മകളുടെ കാര്യത്തിനാണ് ഞാൻ മുൻ​ഗണന നൽകുന്നത്. അവൾ സ്കൂളിലൊക്കെ പോയി തുടങ്ങിയാൽ എനിക്ക് കൂടുതൽ അവസരം കിട്ടും. അപ്പോൾ പരിശീലകനായി പ്രവർത്തിക്കാം.' 

'യുവ താരങ്ങളുടെ കൂടെ പ്രവർത്തിക്കാൻ എനിക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് എന്റെ സംസ്ഥാനത്തു നിന്നുള്ള താരങ്ങളോടൊപ്പം. മെന്ററിങ് എനിക്ക് ഇഷ്ടമാണ്. ഐപിഎൽ ടീമുകളിൽ പ്രവർത്തിക്കാനും ശ്രമിക്കന്നുണ്ട്. ആശിഷ് നെ​ഹ്റയോടു ഇക്കാര്യം പറഞ്ഞു. എന്നാൽ അദ്ദേഹം അതു തള്ളിക്കളഞ്ഞു'- യുവരാജ് വെളിപ്പെടുത്തി. 

പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. 132 മത്സരങ്ങളിൽ നിന്നു 2750 റൺസ് നേടി. 83 റൺസാണ് ഉയർന്ന സ്കോർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

'എന്റെ പ്രണയത്തെ കണ്ടെത്തി': ബിഗ്‌ബോസ് താരം അബ്ദു റോസിക് വിവാഹിതനാവുന്നു

'അമ്മയാവുന്നത് സ്വാഭാവിക പ്രക്രിയ'; പ്രസവാവധി നിഷേധിക്കാന്‍ തൊഴില്‍ദാതാവിനാവില്ല: ഹൈക്കോടതി

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞു; കേസെടുക്കുമെന്ന് പൊലീസ്

ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു